ന​യ​ൻ​താ​ര നോ ​പ​റ​ഞ്ഞ ഗ​ൾ​ഫ് ട്രി​പ്പ്: മു​കേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ
Friday, July 16, 2021 7:08 PM IST
മ​ല​യാ​ള​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തു​ക​യും പി​ന്നീ​ട് ത​മി​ഴി​ലേ​ക്ക് ചേ​ക്കേ​റി ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​യു​ടെ ത​ന്നെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ആ​യി തി​ള​ങ്ങു​ന്ന ന​ടി​യാ​ണ് ന​യ​ൻ​താ​ര. ന​യ​ൻ​താ​ര​യു​മൊ​ത്തു​ള്ള അ​ഭി​ന​യ അ​നു​ഭ​വ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച ന​ട​നും എം​എ​ൽഎ​യു​മാ​യ മു​കേ​ഷി​ന്‍റെ വാ​ക്കു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വീ​ണ്ടും വൈ​റ​ലാ​കു​ന്നു.

ഒ​രു ചാ​ന​ലി​ലാ​യി​രു​ന്നു മു​കേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. വി​സ്മ​യ​ത്തു​മ്പ​ത്ത് എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷ​മു​ള്ള സം​ഭ​വ​മാ​യി​രു​ന്നു മു​കേ​ഷ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

മ​ല​യാ​ള​ത്തി​ലെ ന​ടീ​ന​ട​ന്‍​മാ​ര്‍ ചേ​ര്‍​ന്ന് ഗ​ള്‍​ഫ് ട്രി​പ്പി​ന് പോ​വാ​ന്‍ ത​യാ​റാ​യ​പ്പോ​ൾ ‍ ന​യ​ന്‍​താ​ര​യും വേ​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ന​യ​ന്‍​താ​ര​യെ വി​ളി​ക്കാ​ന്‍ സം​ഘാ​ട​ക​ര്‍ ഏ​ര്‍​പ്പാ​ടാ​ക്കി​യ​ത് എ​ന്നെ ആ​യി​രു​ന്നു.

സം​ഘാ​ട​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഞാ​ൻ ന​യ​ൻ​താ​ര​യെ വി​ളി​ച്ചു. എ​ന്നാ​ല്‍ ലി​സ്റ്റി​ലു​ള്ള നാ​യി​ക​മാ​രെ​ല്ലാം വ​ലി​യ ഡാ​ന്‍​സേ​ഴ്‌​സ് ആ​ണെ​ന്നും ത​നി​ക്ക് അ​ത്ത​ര​ത്തി​ല്‍ ഡാ​ന്‍​സ് ക​ളി​ക്കാ​ന്‍ അ​റി​യാ​ത്ത​തു​കൊ​ണ്ട് വ​രി​ല്ലെ​ന്നു​മാ​ണ് ന​യ​ന്‍​താ​ര അ​ന്ന് പ​റ​ഞ്ഞ​ത്- മു​കേ​ഷ് വെ​ളി​പ്പെ​ടു​ത്തി.

വി​സ്മ​യ​ത്തു​മ്പ​ത്തി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ചി​ല പ്ര​യാ​സ​ങ്ങ​ള്‍ കാ​ര​ണം ന​യ​ന്‍​താ​ര​ക്ക് വി​ഷ​മം വ​ന്നി​രു​ന്നു. സീ​നു​ക​ള്‍ പെ​ര്‍​ഫെ​ക്റ്റ് ആ​യി​രി​ക്ക​ണ​മെ​ന്ന് പാ​ച്ചി​ക്ക​ക്ക് (ഫാ​സി​ല്‍) ‌നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നു. അ​തി​നാ​ല്‍ ചി​ല സീ​നു​ക​ളെ​ല്ലാം കു​റേ പ്രാ​വ​ശ്യം പ​റ​ഞ്ഞു​കൊ​ടു​ത്താ​ണ് ന​യ​ന്‍​താ​ര ചെ​യ്ത​ത്.

ചേ​ട്ടാ എ​നി​ക്ക് ഇ​നി​യൊ​രു സി​നി​മ​യൊ​ക്കെ കി​ട്ടാ​ന്‍ പാ​ടാ​യി​രി​ക്കു​മെ​ന്നാ​ണ് പ​ട​ത്തി​ന്‍റെ ഷൂ​ട്ടെ​ല്ലാം ക​ഴി​ഞ്ഞ് തി​രി​ച്ചു പോ​വു​മ്പോ​ള്‍ ന​യ​ന്‍​താ​ര എ​ന്നോ​ട് പ​റ​ഞ്ഞ​ത്. ഒ​രി​ക്ക​ലും അ​ങ്ങ​നെ പ​റ​യ​രു​ത്, നി​ന്‍റെ ക​ണ്ണു​ക​ളി​ല്‍ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട് എ​ന്നാ​ണ് ന​യ​ന്‍​താ​ര​ക്ക് ഞാ​ന്‍ മ​റു​പ​ടി കൊ​ടു​ത്ത​തെ​ന്നും മു​കേ​ഷ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.