നാ​ദി​ർ​ഷ​യു​ടെ മേ​രാ നാം ​ഷാ​ജി
Friday, November 9, 2018 4:34 PM IST
അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം നാ​ദി​ർ​ഷ​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ദി​ലീ​പ് പൊ​ന്നൻ തി​രക്ക​ഥ​ രചിച്ചിരിക്കുന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ബി. ​രാ​കേ​ഷാ​ണ്.

താ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ സി​നി​മ​യെ​കു​റി​ച്ചു​ള്ള മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ന​വം​ബ​ർ 16ന് ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്ത ര​ണ്ട് ചി​ത്ര​ങ്ങ​ളും സൂ​പ്പ​ർ​ഹി​റ്റാ​യി​രു​ന്നു. കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യൊ​രു​ക്കി​യ ഈ ​ചി​ത്ര​ങ്ങ​ൾ​ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത് വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​ബ​ൻ ജോ​ർ​ജ് കൂ​ട്ടു​കെ​ട്ടാ​യി​രു​ന്നു.

പു​തി​യ തി​ര​ക്ക​ഥാ​കൃ​ത്തി​നൊ​പ്പം നാ​ദി​ർ​ഷ​യൊ​രു​ക്കു​ന്ന ഈ ​ചി​ത്രം പ്രേ​ക്ഷ​ക​ർ എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.