ന​ഞ്ചി​യ​മ്മ​ക്ക് സി​ഗ്നേ​ച്ച​ർ ടീ​മി​ന്‍റെ അ​നു​മോ​ദ​നം
Monday, October 25, 2021 2:24 PM IST
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​ത്തി​ന​ർ​ഹ​യാ​യ അ​ട്ട​പ്പാ​ടി​യു​ടെ സ്വ​ന്തം വാ​ന​മ്പാ​ടി ന​ഞ്ചി​യ​മ്മ​യെ 'സി​ഗ്‌​നേ​ച്ച​ർ' സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് അ​നു​മോ​ദി​ച്ചു. ലൊ​ക്കേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ട്ട​പ്പാ​ടി​യു​ടെ ത​നി​മ വി​ളി​ച്ചോ​തു​ന്ന ഒ​രു നാ​ട​ൻ​പാ​ട്ട് പാ​ടി ന​ഞ്ചി​യ​മ്മ ഈ ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

മ​നോ​ജ് പാ​ലോ​ട​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "സി​ഗ്നേ​ച്ച​റി'​ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കു​ന്ന​ത് സി​എം​ഐ വൈ​ദി​ക​നാ​യ ഫാ. ​ബാ​ബു ത​ട്ടി​ൽ ആ​ണ്. തി​ര​ക്കേ​റി​യ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ൽ അ​നാ​ഥ​ത്വ​ത്തി​ന്‍റെ​യും ഒ​റ്റ​പ്പെ​ട​ലി​ന്‍റെ​യും നേ​ർ​കാ​ഴ്ച​യാ​യ "പൊ​ട്ടി​യ​മ്മ' എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​ഞ്ചി​യ​മ്മ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



ആ​ക്ഷ​നും പ്ര​തി​കാ​ര​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ക്കു​ന്ന ഈ ​ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ കാ​ർ​ത്തി​ക് രാ​മ​കൃ​ഷ്ണ​ൻ നാ​യ​ക​നാ​വു​ന്നു. ആ​ൽ​ഫി പ​ഞ്ഞി​ക്കാ​ര​നാ​ണ് നാ​യി​ക. ടി​നി ടോം, ​ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, ചെ​മ്പി​ൽ അ​ശോ​ക​ൻ, ഷാ​ജു ശ്രീ​ധ​ർ, അ​ഖി​ല, നി​ഖി​ൽ തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ​അ​ട്ട​പ്പാ​ടി​യി​ലെ ക​ട്ടേ​ക്കാ​ട് ഊ​രി​ലെ മൂ​പ്പ​നാ​യ ത​ങ്ക​രാ​ജ് മാ​ഷും മ​റ്റു ഗോ​ത്ര നി​വാ​സി​ക​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

സാ​ൻ​ജോ​സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ലി​ബി​ൻ പോ​ൾ അ​ക്ക​ര, അ​രു​ൺ വ​ർ​ഗീ​സ് ത​ട്ടി​ൽ, ജെ​സി ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സി​ഗ്നേ​ച്ച​ർ നി​ർ​മ്മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.