"നീ​യാ​ണ​ല്ലേ എ​ന്‍റെ പേ​ര് മോ​ഷ്ടി​ച്ച​ത്! '
Saturday, August 15, 2020 7:05 PM IST
ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി പി​ന്നീ​ടു നാ​യി​ക​യാ​യി തി​രി​ച്ചു വ​ര​വ് ന​ട​ത്തി​യ ഒ​രു​പാ​ട് സു​ന്ദ​രി​മാ​രു​ണ്ട്. മ​ല​യാ​ള​ത്തി​ലും അ​ത്ത​ര​ത്തി​ലു​ള്ള നാ​യി​ക​മാ​രെ കാ​ണാ​ൻ ക​ഴി​യും. അ​വ​രു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​ണ് ബേ​ബി ന​യ​ൻ​താ​ര​യും.

കി​ലു​ക്കം കി​ലു കി​ലു​ക്കം എ​ന്ന ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യാ​ണു ന​യ​ൻ​താ​ര വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​ത്. പി​ന്നീ​ടു മ​ല​യാ​ള​ത്തി​നു പു​റ​മെ ത​മി​ഴി​ലും ബേ​ബി ന​യ​ൻ​താ​ര അ​ഭി​ന​യി​ച്ചി​രു​ന്നു. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ന​യ​ൻ​താ​ര ശ​ക്ത​മാ​യൊ​രു തി​രി​ച്ചു​വ​ര​വി​നു വേ​ണ്ടി ഒ​രു​ങ്ങു​ക​യാ​ണി​പ്പോ​ൾ. വ​രാ​നി​രി​ക്കു​ന്ന സി​നി​മ​യി​ൽ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നും അ​തി​ന് വേ​ണ്ടിയാ​ണ് ഒ​രു ഇ​ട​വേ​ള എ​ടു​ത്ത​തെ​ന്നും ഒ​ര​ഭി​മു​ഖ​ത്തി​ൽ ന​യ​ൻ​താ​ര ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

കി​ലു​ക്കം കി​ലു കി​ലു​ക്കം എ​ന്ന എ​ന്‍റെ ആ​ദ്യ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ എ​നി​ക്ക് ര​ണ്ടര ​വ​യ​സാ​ണ്. ആ ​സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ മ​ടി​യു​ള്ള കൂ​ട്ട​ത്തി​ലാ​യി​രു​ന്നു ഞാ​ൻ. അ​ന്നേ​രം കാ​വ്യ ചേ​ച്ചി​യും ജ​യ​ൻ ചേ​ട്ട​നു​മൊ​ക്കെ​യാ​ണ് എ​നി​ക്ക് ഭ​ക്ഷ​ണം വാ​രി ത​ന്നി​രു​ന്ന​ത്. ലാ​ല​ങ്കി​ൾ എ​ന്നെ ടേ​ക്ക് ആ​ർ​ട്ടി​സ്റ്റ് എ​ന്നാ​യി​രു​ന്നു വി​ളി​ച്ചി​രു​ന്ന​ത്. കാ​ര​ണം ഞാ​ൻ റി​ഹേ​ഴ്സ​ലി​ന് നി​ൽ​ക്കി​ല്ലാ​യി​രു​ന്നു.

ഒ​ന്നാ​മ​ത് എ​നി​ക്ക് അ​റി​യി​ല്ല. അ​തു​കൊ​ണ്ട് നേ​രെ ടേ​ക്കി​ന് പോ​വാ​റാ​ണ് പ​തി​വ്. അ​ങ്ങ​നെ വീ​ണ പേ​രാ​ണ് ടേ​ക്ക് ആ​ർ​ട്ടി​സ്റ്റ് എ​ന്ന​ത്. ഇ​വ​രു​മാ​യി​ട്ടൊ​ക്കെ ഇ​പ്പോ​ഴും ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. ഒ​രു​പാ​ട് സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​നാ​യി​ട്ടു​ണ്ട്. അ​തൊ​രു ഭാ​ഗ്യം. ലാ​ല​ങ്കി​ളി​നൊ​പ്പം ര​ണ്ട് സി​നി​മ​ക​ളും മ​മ്മൂ​ട്ടി​യ​ങ്കി​ളി​നൊ​പ്പം ര​ണ്ട് സി​നി​മ​ക​ളും ചെ​യ്തി​ട്ടു​ണ്ട്. അ​തൊ​ക്കെ വ​ലി​യ വ​ലി​യ അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. അ​വ​രോ​ടൊ​പ്പം ഇ​നി​യും അ​ഭി​ന​യി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്നു.

ട്രി​വാ​ൻ​ഡ്രം ലോ​ഡ്ജ്, ലൗ​ഡ്സ്പീ​ക്ക​ർ, ചെ​സ് എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് കൂ​ടു​ത​ൽ പേ​രും തി​രി​ച്ച​റി​യ​പ്പെ​ടു​ന്ന​ത്. കു​സേ​ല​നി​ൽ ന​യ​ൻ​താ​ര ചേ​ച്ചി​ക്കും ര​ജ​നി സാ​റി​നു​മൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞു. ഭ​യ​ങ്ക​ര ര​സ​മു​ള്ള അ​ഭി​ന​യ​മാ​യി​രു​ന്നു അ​ത്. ഭ​യ​ങ്ക​ര സ്നേ​ഹ​മാ​യി​രു​ന്നു എ​ന്നോ​ട് ചേ​ച്ചി​ക്ക്.

ഹൈ​ദ​രാ​ബാ​ദ് റാ​മോ​ജി ഫി​ലിം സി​റ്റി​യി​ലാ​യി​രു​ന്നു ഷൂ​ട്ട്. മ​ഴ​യൊ​ക്കെ​യു​ള്ള സീ​നാ​യി​രു​ന്നു. ന​ന​ഞ്ഞ് ക​ഴി​ഞ്ഞാ​ൽ എ​ന്നെ തോ​ർ​ത്തി ത​രു​ന്ന​തൊ​ക്കെ ചേ​ച്ചി​യാ​യി​രു​ന്നു. എ​പ്പോ​ഴും എ​ടു​ത്ത് കൊ​ണ്ട് ന​ട​ക്കു​മാ​യി​രു​ന്നു. ആ​ഹാ നീ​യാ​ണ​ല്ലേ എ​ന്‍റെ പേ​ര് മോ​ഷ്ടി​ച്ച​ത്... എ​ന്നാ​യി​രു​ന്നു ആ​ദ്യം ക​ണ്ട പാ​ടെ ചേ​ച്ചി ചോ​ദി​ച്ച​ത്.

എ​ന്‍റെ പേ​രി​ന് പി​ന്നി​ൽ അ​ങ്ങ​നെ ക​ഥ​ക​ളൊ​ന്നു​മി​ല്ല. വീ​ട്ടു​കാ​ർ ക​ഷ്ട​പ്പെ​ട്ട് ക​ണ്ടുപി​ടി​ച്ച പേ​ര് ത​ന്നെ​യാ​ണ് ഇ​ത്. പ​ല​ർ​ക്കും സം​ശ​യ​മാ​ണ് ഇ​തെ​ന്‍റെ യ​ഥാ​ർ​ഥ പേ​രാ​ണോ എ​ന്ന്. അ​തേ ഇ​തെ​ന്‍റെ യ​ഥാ​ർ​ഥ പേ​ര് ത​ന്നെ​യാ​ണ്. സി​നി​മ​യ്ക്കാ​യി പേ​ര് മാ​റ്റി​യി​ട്ടി​ല്ല. ഇ​നി മാ​റ്റാ​നും പോ​വു​ന്നി​ല്ല. വി​ക്കി​പീ​ഡി​യ ആ​യാ​ലും എ​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടുക​ളി​ലാ​യാ​ലും ന​യ​ൻ​താ​ര ച​ക്ര​വ​ർ​ത്തി എ​ന്നാ​ണ് പേ​ര്. അ​തു​കൊ​ണ്ട് പ്ര​ശ്ന​മി​ല്ല. പി​ന്നെ ന​യ​ൻ​താ​ര ചേ​ച്ചി​യെ പോ​ലെ വ​ലി​യൊ​രു അ​ഭി​നേ​ത്രി​യു​ടെ പേ​ര് എ​നി​ക്കു​ള്ള​ത് ഒ​രു അ​ഭി​മാ​ന​മാ​ണ്.

ബാ​ല​താ​രം എ​ന്ന ഇ​മേ​ജ് മാ​റി കി​ട്ടാ​നും കൂ​ടി​യാ​ണ് ഈ ​ഇ​ട​വേ​ള എ​ടു​ത്ത​തെ​ന്ന് പ​റ​യാം. ആ ​കു​ട്ടി​ത്ത​മു​ള്ള മു​ഖം ഒ​ന്ന് മാ​റി വ​ര​ണ​മ​ല്ലോ. സി​നി​മ​യി​ൽ എ​നി​ക്ക​ടു​ത്ത് ബ​ന്ധ​മു​ള്ള സം​വി​ധാ​യ​ക​രും മ​റ്റും പ​റ​ഞ്ഞ​ത് ഒ​രു ഇ​ട​വേ​ള എ​ടു​ക്കു​ന്ന​ത് ത​ന്നെ​യാ​ണ് നാ​യി​ക​യാ​യു​ള്ള തി​രി​ച്ച് വ​ര​വി​ന് ന​ല്ല​ത് എ​ന്നാ​ണ്. ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും ഈ​യി​ടെ​യാ​ണ് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. അ​തി​ന്‍റെ​യും പ്ര​ധാ​ന കാ​ര​ണം ഇ​ത് ത​ന്നെ​യാ​ണ്. ആ ​ഒ​രു വ്യ​ത്യാ​സം ര​ണ്ടാം വ​ര​വി​ൽ സ​ഹാ​യ​ക​മാ​വു​മെ​ന്ന് ക​രു​തു​ന്നു.

ഇ​പ്പോ​ൾ കേ​ൾ​ക്കു​ന്ന ക​ഥ​ക​ളും നാ​യി​ക ക​ഥാ​പാ​ത്ര​മാ​യി​ട്ടു​ള്ള​ത് ത​ന്നെ​യാ​ണ്. പ​ക്ഷേ ഒ​ന്നും ക​മ്മി​റ്റ് ചെ​യ്തി​ട്ടി​ല്ല. എ​ന്താ​യാ​ലും ര​ണ്ടാം വ​ര​വ് നാ​യി​ക​യാ​യി ത​ന്നെ​യാ​യി​രി​ക്കും. ത​മി​ഴി​ൽ നി​ന്നും തെ​ലു​ങ്കി​ൽ നി​ന്നു​മെ​ല്ലാം ക​ഥ​ക​ൾ കേ​ൾ​ക്കു​ന്നു​ണ്ട്- ന​യ​ൻ​താ​ര ച​ക്ര​വ​ർ​ത്തി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.