സുന്ദരി ചെല്ലമ്മ; മ​ഹാ​രാ​ജാ​വി​നെ പ്ര​ണ​യി​ച്ച സു​ന്ദ​രി​യു​ടെ ക​ഥ
Wednesday, July 11, 2018 10:27 AM IST
ട്രെ​ന്‍റ് മീ​ഡി​യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നവാഗതനായ സാ​ഗ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് സു​ന്ദ​രി ചെ​ല്ല​മ്മ. ഒ​രു ദു​ര​ന്ത പ്ര​ണ​യ​ക​ഥ​യി​ലെ നാ​യി​ക​യാ​യി ഇ​ന്നും തി​രു​വി​താം​കൂ​റി​ലെ പ​ഴ​യ ത​ല​മു​റ​യു​ടെ ഓ​ർ​മ​ക​ളി​ൽ ജീ​വി​ക്കു​ന്ന സു​ന്ദ​രി ചെ​ല്ല​മ്മ​യു​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് ഈ ചിത്രത്തിന്‍റെ പ്രമേയം.

അ​ജ​യ​നു​ണ്ണി തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രഹ​ണം എ​സ്. ലോ​ക​നാ​ഥ​ൻ നി​ർ​വ​ഹി​ക്കു​ന്നു. കൈ​ത​പ്ര​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് വി​ദ്യാ​ധ​ര​ൻ സം​ഗീ​തം പ​ക​രു​ന്നു. സു​ന്ദ​രി ചെ​ല്ല​മ്മ​യു​ടെ ടൈ​റ്റി​ൽ പ്രകാശനം സം​വി​ധാ​യ​ക​ൻ മ​ധു​പാ​ൽ നി​ർ​വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.