ടി​നി ടോമിന്‍റെ വേറിട്ട വേഷം
Friday, February 9, 2018 10:47 AM IST
ടി​നി ടോം ​ട്രാ​ന്‍​സ്ജെ​ൻ​ഡ​റു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ല​ല്ല ത​മി​ഴി​ലാ​ണ് ടി​നി ടോ​മി​ന്‍റെ ട്രാ​ന്‍​സ്ജെ​ൻ​ഡ​ർ വേ​ഷ​പ്ര​ക​ട​നം. റ​ഹ്മാ​നെ നാ​യ​ക​നാ​ക്കി പ്രാ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ഓ​പ്പ​റേ​ഷ​ന്‍ അ​റ​പെ​യ്മ എ​ന്ന ത്രി​ല്ല​ർ ചി​ത്ര​ത്തി​ലാ​ണ് ടി​നി​യു​ടെ വ്യ​ത്യ​സ്ത​മാ​യ അ​ര​ങ്ങേ​റ്റം.

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ള്‍ പൂ​ര്‍​ത്തി​യാ​യി. ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ആ​യി ജോ​ലി ചെ​യ്ത പ്രാ​ഷ് മേ​ജ​ര്‍ ര​വി, ടി​കെ രാ​ജീ​വ് കു​മാ​ര്‍ തു​ട​ങ്ങി​യ മ​ല​യാ​ളി സം​വി​ധാ​യ​ക​രു​ടെ അ​സോ​ഷ്യേ​റ്റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ചാ​ര​ക്ക​പ്പ​ൽ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള ഓ​പ്പ​റേ​ഷ​നും തു​ട​ർ​ന്നു​ള്ള സം​ഭ​വ​ങ്ങ​ളു​മാ​ണ് ഓ​പ്പ​റേ​ഷ​ൻ അ​റ​പെ​യ്മ എ​ന്ന ചി​ത്രം പ​റ​യു​ന്ന​ത്. ഒ​രുപാ​ട് ത​മി​ഴ് സി​നി​മ കാ​ണു​ന്ന ഒ​രാ​ളെ​ന്ന നി​ല​യി​ല്‍ ത​നി​ക്ക് ഭാ​ഷ ഒ​രു പ്ര​ശ്ന​മാ​യി​രു​ന്നി​ല്ലെ​ന്ന് ടി​നി ടോം ​പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.