മികച്ച പ്രതികരണം നേടി "വകതിരിവ്' പ്രദർശനം തുടരുന്നു
Thursday, June 27, 2019 10:52 AM IST
മുഹമ്മദലികുഞ്ഞി കണിയാട്ടിന്‍റെ സംവിധാനത്തിലൊരുങ്ങിയ "വകതിരിവ്' മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുന്നു. സംവിധായകൻ തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയും രചിച്ചത്.

ജോ​യ് മാ​ത്യു, ശാ​ന്തികൃ​ഷ്ണ​, അ​ൽ​ത്താ​ഫ്, മീ​നാ​ക്ഷി, രേ​വ​തി, ലാ​ലു അ​ല​ക്സ്, കൈ​ലാ​ഷ്, ബി​നു അ​ടി​മാ​ലി, സു​ധി കൊ​ല്ലം, ഷൈ​ജു അ​ടി​മാ​ലി, നാ​രാ​യ​ണ​ൻ​കു​ട്ടി, ചാ​ലി പാ​ല, ക​ലാ​ഭ​വ​ൻ ഫ​നീ​ഫ, ഹ​ബീ​ബ് ഖാ​ൻ, ഷൈ​നി, സു​നി​ൽ സു​ഗു​ത, സു​ബി സു​നി​ൽ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

തൊ​ടു​പു​ഴ, കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളായിരുന്നു സിനിമയുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ. ബ്ലാക്ക്കാറ്റ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ കെ.കെ. മുഹമ്മദലിയാണ് ചിത്രം നിർമിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.