"നിപ' തുടങ്ങി
Tuesday, June 11, 2019 5:34 PM IST
ഹിമുക്രി ക്രിയേഷൻസിന്‍റെ ബാനറിൽ ബെന്നി ആശംസ രചനയും ഛായാഗ്രാഹണവും സംവിധാനവും നിർവഹിക്കുന്ന "നിപ' എന്ന ചിത്രത്തിന്‍റെ സ്വച്ചോൺ കർമം കോട്ടയം പ്രസ് ക്ലബിൽ നടന്നു. കോട്ടയം എസ്പി ഹരിശങ്കർ ഭദ്രദീപം കൊളുത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സിച്ചോണ്‍ കർമം നിർവഹിച്ച ചടങ്ങിൽ മുതിർന്ന പത്രപ്രവർത്തകൻ തേക്കിൻകാട് ജോസഫ് ആദ്യ ഷോട്ടിനു ക്ലാപ്പടിച്ചു. സിനിമാ-കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

കോട്ടയത്ത് ചിത്രീകരണം തുടങ്ങിയ ചിത്രത്തിൽ രണ്‍ജി പണിക്കർ, ഹരീഷ് കണാരൻ, അനൂപ് ചന്ദ്രൻ, മുരളി ജയൻ, ജിന്‍റോ ബോഡിക്രാഫ്റ്റ്, ഡോ. പരമേശ്വരകുറുപ്പ്, ശ്രീനു കൃഷ്ണ, ഭാഗ്യ, ശാന്താകുമാരി, കുളപ്പുള്ളി ലീല തുടങ്ങിയ നിരവധി താരങ്ങൾ വേഷമിടുന്നുണ്ട്. പ്രചോദ് ഉണ്ണി, ഷെർളി ആന്‍റണി എന്നിവരുടെ ഗാനങ്ങൾക്ക് സുനിൽലാൽ ചേർത്തല സംഗീതം പകർന്നു. യേശുദാസ്, ചിത്ര, രാഖി രാജേഷ്, അനിൽ തമ്മനം എന്നിവരാണ് ഗായകർ.

കേരളത്തെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. കേരളത്തിനു പുറമെ മസ്ക്കറ്റ്, ഫ്രാൻസ്, നേപ്പാൾ, ഡൽഹി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.