പാ​വ​കൂ​ത്ത് ക​ലാ​കാ​ര​ന്മാ​രു​ടെ ക​ഥ​യു​മാ​യി നി​ഴ​ലാ​ഴം; ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ർ പ്ര​കാ​ശ​നം
Tuesday, October 19, 2021 3:55 PM IST
മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി തോ​ൽ പാ​വ​കൂ​ത്ത് ക​ലാ​കാ​ര​ന്മാ​രു​ടെ ജീ​വി​ത ക​ഥ അ​വ​ത​രി​പ്പി​ക്കു​ന്ന നി​ഴ​ലാ​ഴം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഒ​റ്റ​പ്പാ​ല​ത്ത്, പാ​ല​ക്കാ​ട് എം.​പി വി.​കെ. ​ശ്രീ​ക​ണ്ഠ​ൻ നി​ർ​വ​ഹി​ച്ചു. ഒ​റ്റ​പ്പാ​ലം വ്യാ​പാ​രി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ സി​നി​മാ പ്ര​വ​ർ​ത്ത​ക​രും, ഇ​ഫ്റ്റ സി​നി​മാ യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

എ​സ്. ആ​ർ ഫി​ലിം​സ്, ആ​ർ​ട്ട് നി​യ ഫി​ലിം​സ്, ഇ​ഫ്റ്റ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മ്മി​ക്കു​ന്ന നി​ഴ​ലാ​ഴം വി​വേ​ക് വി​ശ്വം, സു​രേ​ഷ് രാ​മ​ന്ത​ളി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്നു. നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ച രാ​ഹു​ൽ രാ​ജ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വഹി​ക്കു​ന്നു.

സം​സ്ഥാ​ന അ​വാ​ർ​ഡി​ൽ, ഭാ​ര​ത​പ്പു​ഴ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം നേ​ടി​യ സി​ജി പ്ര​ദീ​പ്, വീ​രം, എസ് ദു​ർ​ഗ, ഭ​യാ​ന​കം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ബി​ലാ​സ് ച​ന്ദ്ര​ഹാ​സ​ൻ, മൈ ​ഫാ​ദ​ർ മൈ​ഹീ​റോ, സൈ​മ​ൺ ഡാ​നി​യേ​ൽ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ വി​വേ​ക് വി​ശ്വം, നി​ത്യ​ഹ​രി​ത നാ​യ​ക​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ അ​ഖി​ല നാ​ഥ്, പാ​വ​ക്കൂ​ത്ത് ക​ലാ​കാ​ര​ൻ വി​ശ്വ​നാ​ഥ് പു​ല​വ​ർ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു.

ന​വം​ബ​ർ ആ​ദ്യം ഒ​റ്റ​പ്പാ​ല​ത്ത് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.​ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ഫ്റ്റ പാ​ല​ക്കാ​ട് ജി​ല്ലാ ക​ൺവ​ൻ​ഷ​നും, തോ​ൽ പാ​വ​കൂ​ത്ത് ക​ലാ​കാ​ര​ന്മാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ന​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.