ലൈ​ക്കു​ക​ൾ വാ​രി​ക്കൂ​ട്ടി അ​ഡാ​റ് ല​വ്
Monday, March 12, 2018 12:59 PM IST
ഒമർ ലുലുവിന്‍റെ പുതിയ ചിത്രമായ ഒരു അ​ഡാ​റ് ല​വി​ലെ മാ​ണി​ക്യ​മ​ല​രാ​യ പൂ​വി... എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം യൂട്യൂ​ബിൽ 6,48,000ത്തി​ലേ​റെ ലൈ​ക്കു​ക​ൾ നേ​ടി മു​ന്നേ​റു​ക​യാ​ണ്. യൂ​ട്യൂ​ബി​ൽ ഒ​രു മ​ല​യാ​ളം വീ​ഡി​യോ​യ്ക്ക് ഇ​ത്ര​യേ​റെ ലൈ​ക്കു​ക​ൾ ല​ഭി​ക്കു​ന്ന​ത് ഇ​ത് ആ​ദ്യം.

പ്രി​യ വാ​ര്യ​രു​ടെ ക​ണ്ണി​റുക്ക​ലാ​ണ് ഈ ​പാ​ട്ടി​നെ ഇ​ത്ര​ത്തോ​ളം പ്രി​യ​ങ്ക​ര​മാ​ക്കി​യ​ത്. വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ലൈ​ക്കു​ക​ൾ മാ​ത്ര​മ​ല്ല കേ​ട്ടോ, സൗ​ത്ത് ഇ​ന്ത്യ​യി​ൽ നി​ന്നും യൂട്യൂ​ബി​ൽ കു​റ​ഞ്ഞ ദി​വ​സ​ത്തി​നു​ള്ള ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ക​ണ്ട വീ​ഡി​യോ ആ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് മാണിക്യമലരായ പൂവി.

അ​ഞ്ച് കോ​ടി​യി​ലേ​റെ പേ​രാ​ണ് ഈ ​വീ​ഡി​യോ ക​ണ്ണോ​ടി​ച്ച​ത്. വെ​റും 28 ദി​വ​സ​ങ്ങ​ൾ​ കൊണ്ടാ​ണ് ഈ ​നേ​ട്ടം അ​ഡാ​റ് ലവ് ടീം ​കൈ​വ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.