ഓ​ടു​മോ എ​ന്ന് സം​ശ​യ​മെ​ന്ന് മോ​ഹ​ൻ​ലാ​ൽ‌‌; നൂ​റു​ദി​വ​സം ഓ​ടു​മെ​ന്ന് സ​ണ്ണി
Monday, April 19, 2021 2:27 PM IST
ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​യി എ​ത്തി​യ ജോ​ജി മി​ക​ച്ച അ​ഭി​പ്രാ​യ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ പി.​എ​ൻ. സ​ണ്ണി അ​വ​ത​രി​പ്പി​ച്ച പി.​കെ. കു​ട്ട​പ്പ​ൻ എ​ന്ന ക​ഥാ​പാ​ത്രം ഏ​റെ പ്ര​ശം​സ നേ​ടി​യി​രു​ന്നു.

സ്ഫ​ടി​ക​ത്തി​ൽ തൊ​ര​പ്പ​ൻ ബാ​സ്റ്റി​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് സ​ണ്ണി സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യ ആ ​സി​നി​മാ​പ്ര​വേ​ശ​ത്തി​ന്‍റെ ക​ഥ ഒ​രി​ക്ക​ൽ കൂ​ടി പ​റ​യു​ക​യാ​ണ് താ​രം ഇ​പ്പോ​ൾ.

കോ​ട്ട​യ​ത്താ​ണ് സ്ഫ​ടി​ക​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്. താ​ന്‍ ക​ള​രി​യി​ല്‍ പ​രി​ശീ​ലി​ക്കു​ന്ന സ​മ​യ​ത്ത് അ​വി​ടെ എ​ത്തി​യ സ്ഫ​ടി​കം ജോ​ര്‍​ജാ​ണ് തൊ​ര​പ്പ​ൻ ബാ​സ്റ്റി​ൻ എ​ന്ന വേ​ഷ​ത്തി​നു വേ​ണ്ടി ത​ന്നെ ഭ​ദ്ര​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്നും സ​ണ്ണി പ​റ​യു​ന്നു.

ഭ​ദ്ര​ന്‍ സാ​റി​നെ ക​ണ്ട​പ്പോ​ള്‍ അ​ദ്ദേ​ഹം ത​ന്നോ​ട് തീ​പ്പെ​ട്ടി ചോ​ദി​ക്കു​ന്ന ഡ​യ​ലോ​ഗ് പ​റ​യാ​നും ഒ​പ്പം കാ​ല്‍ പൊ​ക്കി തൊ​ഴി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങ​നെ ചെ​യ്ത​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​യെ​ന്നും അ​പ്പോ​ള്‍ ത​ന്നെ പോ​യി മു​ടി​യൊ​ക്കെ വെ​ട്ടി പി​റ്റേ​ന്ന് സെ​റ്റി​ലെ​ത്തി​യെ​ന്നും സ​ണ്ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

"മോ​ഹ​ന്‍​ലാ​ലി​ന്‍റെ അ​ടു​ത്ത് ചെ​ന്ന് നി​ന്ന​പ്പോ​ഴാ​ണ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ഒ​രു ഗൗ​ര​വം ശ​രി​ക്കും മ​ന​സി​ലാ​കു​ന്ന​ത്. എ​ല്ലാം ഒ​രു സ്വ​പ്നം പോ​ലെ ക​ട​ന്നു പോ​യി. അ​തി​ലെ ഫൈ​റ്റി​ന്‍റെ അ​വ​സാ​ന​ഭാ​ഗം ഷൂ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്ത് മോ​ഹ​ന്‍​ലാ​ല്‍ ഇ​തി​ല്‍ മു​ഴു​വ​ന്‍ ഇ​ടി​യാ​ണ് ഓ​ടു​മോ എ​ന്ന് സം​ശ​യ​മാ​ണെ​ന്നു പ​റ​ഞ്ഞു. അ​ങ്ങ​നെ​യ​ല്ല ഇ​തു 100 ദി​വ​സം ഓ​ടു​മെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു...'- പി.​എ​ൻ. സ​ണ്ണി പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.