പേ​ളി​യും ശ്രീ​നി​ഷും ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​രം വി​വാ​ഹി​ത​രാ​യി
Wednesday, May 8, 2019 4:07 PM IST
ന​ടി​യും അ​വ​താ​ര​ക​യു​മാ​യ പേ​ളി മാ​ണി​യു​ടെ​യും ശ്രീ​നി​ഷി​ന്‍റെ​യും ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​ര​മു​ള്ള വി​വാ​ഹം ന​ട​ന്നു. ശ്രീ​നി​ഷി​ന്‍റെ പാ​ല​ക്കാ​ട്ടു​ള്ള ത​റ​വാ​ട്ടി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ചൊ​വ്വ​ര പ​ള്ളി​യി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച്ച ക്രൈ​സ്ത​വ ആ​ചാ​ര പ്ര​കാ​രം ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ന്നി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന വി​വാ​ഹ സ​ത്ക്കാ​ര​ത്തി​ൽ മ​മ്മൂ​ട്ടി, സി​ദ്ധി​ഖ്, ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.

മോ​ഹ​ൻ​ലാ​ൽ അ​വ​താ​ര​ക​നാ​യി എ​ത്തി​യ ബി​ഗ്ബോ​സ് റി​യാ​ലി​റ്റി ഷോ​യ്ക്കി​ടെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്. തു​ട​ർ​ന്ന് വി​വാ​ഹി​ത​രാ​കു​ന്നു​വെ​ന്ന് അ​റി​യി​ച്ച ഇ​വ​രു​ടെ വി​വാ​ഹ​നി​ശ്ച​യം 2018 ജ​നു​വ​രി​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.