പു​ഷ്പ 2 ഒ​ടി​ടി അ​വ​കാ​ശം വി​റ്റു​പോ​യ​ത് 275 കോ​ടി​ക്ക്; ഇ​ത്ത​വ​ണ ചി​ത്ര​ത്തി​ന്‍റെ ഓ​ടി​ടി റൈ​റ്റ്സ് നേ​ടി​യ​ത്!
Thursday, April 18, 2024 3:12 PM IST
അ​ല്ലു അ​ർ​ജു​ൻ ചി​ത്രം പു​ഷ്പ 2വി​ന്‍റെ ഡി​ജി​റ്റ​ൽ അ​വ​കാ​ശം റെ​ക്കോ​ർ​ഡ് തു​ക​യ്ക്ക് സ്വ​ന്ത​മാ​ക്കി നെ​റ്റ്ഫ്ലി​ക്സ്. 275 കോ​ടി​ക്കാ​ണ് ചി​ത്ര​ത്തി​ന്‍റെ ഒ​ടി​ടി അ​വ​കാ​ശം നെ​റ്റ്ഫ്ലി​ക്സ് നേ​ടി​യ​തെ​ന്നാ​ണ് റി​പ്പോ​ർ‌​ട്ട്. നേ​ര​ത്തെ പു​ഷ്പ​യു​ടെ ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ ഒ​ടി​ടി റൈ​റ്റ്സ് ആ​മ​സോ​ൺ പ്രൈ​മി​നാ​യി​രു​ന്നു.

രാ​ജ​മൗ​ലി ചി​ത്രം ആ​ർ​ആ​ർ​ആ​ർ ആ​ണ് ഇ​തി​നു മു​ൻ​പ് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് വി​റ്റു​പോ​യ ചി​ത്രം. 175 കോ​ടി​ക്കാ​യി​രു​ന്നു ആ​ർ​ആ​ർ​ആ​റിന്‍റെ ഡി​ജി​റ്റ​ൽ അ​വ​കാ​ശം വി​റ്റു​പോ​യ​ത്.

സി​നി​മ​യു​ടെ നോ​ർ​ത്ത് ഇ​ന്ത്യ​ൻ തി​യ​റ്റ​ർ വി​ത​ര​ണാ​വ​കാ​ശം വി​റ്റു​പോ​യ​ത് 200 കോ​ടി​ക്ക് രൂ​പ​യ്ക്കെ​ന്നും റി​പ്പോ​ർ​ട്ട് ഉ​ണ്ട്. എ​എ ഫി​ലിം​സി​ന്‍റെ ഉ​ട​മ അ​നി​ൽ ത​ടാ​നി​യാ​ണ് വി​ത​ര​ണാ​വ​കാ​ശം നേ​ടി​യ​ത്.

ഇ​തോ​ടെ റി​ലീ​സി​നു മു​മ്പ് ത​ന്നെ പ്രി ​ബി​സി​ന​സി​ലൂ​ടെ ചി​ത്രം നേ​ടി​യ​ത് 475 കോ​ടി രൂ​പ​യാ​ണ്. 2024 ഓ​ഗ​സ്റ്റ്‌ 15-നു ​സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പു​ഷ്പ 2 തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.