എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ചി​ത്രം ഒ​ടി​യ​ൻ: പീ​റ്റ​ർ ഹെ​യ്ൻ
Sunday, May 13, 2018 4:30 PM IST
ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി മ​ല​യാ​ള സി​നി​മ പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ നോ​ക്കി കാ​ണു​ന്ന സി​നി​മ​യാ​ണ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന ഒ​ടി​യ​ൻ. ചി​ത്ര​ത്തി​നാ​യി മോ​ഹ​ൻ​ലാ​ൽ ന​ട​ത്തി​യ അ​സാ​ധാ​ര​ണ​മാ​യ മേ​ക്ക് ഓ​വ​റാ​ണ് എ​ല്ലാ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച​ത്.

മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ വി​വി​ധ ഭാ​വ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​തും അ​ന്പ​ര​പ്പ് പ​തിന്മട​ങ്ങാ​യി വ​ർ​ദ്ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പൊ​ഴി​ത ഈ ​അ​ന്പ​ര​പ്പ് വീ​ണ്ടും വ​ർ​ദ്ധി​പ്പി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ലെ സം​ഘ​ട​ന സം​വി​ധാ​യ​ക​നാ​യ പീ​റ്റ​ർ ഹെ​യ്നി​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ.

താ​ൻ അ​ന്താ​രാ​ഷ്ട്ര സി​നി​മ​ക​ൾ​ക്കു​ൾ​പ്പ​ടെ സം​ഘ​ട​നം നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഏ​റ്റ​വും മി​ക​ച്ച​ത് ഒ​ടി​യ​ൻ ആ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. പു​ലി​മു​രു​ക​ൻ എ​ന്ന ചി​ത്ര​ത്തി​ലെ സം​ഘ​ട​ന സം​വി​ധാ​ന​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ക്ഷ​ന്‍റെ പു​തി​യ ത​ലം വി​വ​രി​ച്ചു ത​ന്ന പീ​റ്റ​ർ ഹെ​യ്നി​ന്‍റെ വാ​ക്കു​ക​ൾ ഏ​വ​രും ആ​കാം​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി കാ​ണു​ന്ന​ത്. വി.​എ.​ശ്രീ​കു​മാ​ർ മേ​നോ​ൻ ആ​ണ് ഒ​ടി​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.