ലാ​ലേ​ട്ടാ ന​ന്ദി: പൃഥ്വിരാജ്
Wednesday, December 12, 2018 9:24 AM IST
മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ ആ​ക്ഷ​നും ക​ട്ടും പ​റ​യാ​ൻ സാ​ധി​ച്ച​ത് സി​നി​മാ ജീ​വി​ത​ത്തി​ലെ ഹൈ​ലൈ​റ്റ് എ​ന്നു ന​ട​ൻ പൃ​ഥ്വി​രാ​ജ്. പൃ​ഥ്വി​രാ​ജ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന "ലൂ​സി​ഫ​ർ’ ലൊ​ക്കേ​ഷ​നി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം. റ​ഷ്യ​യി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്നാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ താ​ര​ത്തി​നു ഹൃ​ദ​യ​ത്തി​ന്‍റെ ഭാ​ഷ​യി​ൽ പൃ​ഥ്വി​രാ​ജ് ന​ന്ദി പ​റ​ഞ്ഞ​ത്.

"ലൂ​സി​ഫ​ർ’ പോ​ലെ ഒ​രു വ​ലി​യ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം ഏ​റ്റെ​ടു​ത്ത​പ്പോ​ൾ അ​തൊ​രു ബു​ദ്ധി​പ​ര​മാ​യ തീ​രു​മാ​ന​മ​ല്ലെ​ന്ന് അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളി​ൽ പ​ല​രും പ​റ​ഞ്ഞു. ഒ​രു ന​ട​ൻ എ​ന്ന നി​ല​യി​ൽ എ​ന്‍റെ സ​മ​യം ഞാ​ൻ അ​ങ്ങ​നെ​യ​ല്ല വി​നി​യോ​ഗി​ക്കേ​ണ്ട​തെ​ന്നും.

ഇ​പ്പോ​ഴും എ​നി​ക്ക​റി​യി​ല്ല എ​ന്‍റെ തീ​രു​മാ​നം ശ​രി​യാ​യി​രു​ന്നോ​യെ​ന്ന്. പ​ക്ഷേ ഒ​ന്ന​റി​യാം. സി​നി​മ​യെ​ക്കു​റി​ച്ച്, അ​തി​ന്‍റെ ക്രാ​ഫ്റ്റി​നെ​ക്കു​റി​ച്ച്, പ​തി​നാ​റു വ​ർ​ഷ​ത്തെ എ​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ പ​ഠി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഈ ​ആ​റു മാ​സം കൊ​ണ്ട് പ​ഠി​ക്കാ​ൻ സാ​ധി​ച്ചു.

ന​ന്ദി ലാ​ലേ​ട്ടാ, എ​ന്നി​ൽ വി​ശ്വ​സി​ച്ച​തി​ന്. നി​ങ്ങ​ളെ ഡ​യ​റ​ക്റ്റ് ചെ​യ്യാ​ൻ സാ​ധി​ച്ചു എ​ന്ന​ത് എ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​ലൈ​റ്റ് ആ​ണ്. ഇ​നി​യെ​ത്ര സി​നി​മ ഞാ​ൻ സം​വി​ധാ​നം ചെ​യ്താ​ലും, ഇ​നി ഒ​ന്നും ചെ​യ്തി​ല്ലെ​ങ്കി​ലും സ്റ്റീ​ഫ​ൻ നെ​ടും​പ​ള്ളി എ​ന്നും സ്പെ​ഷൽ ആ​യി​രി​ക്കും-​പൃ​ഥ്വി​രാ​ജ് ഫേ​സ്ബു​ക്കി​ൽ കുറിച്ചു.

മു​ര​ളി ഗോ​പി​യു​ടെ തി​ര​ക്ക​ഥ​യി​ൽ പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന "ലൂ​സി​ഫ​ർ’ നി​ർ​മി​ക്കു​ന്ന​ത് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ ആ​ണ്. മ​ഞ്ജു വാ​ര്യ​ർ, ടോ​വി​നോ തോ​മ​സ്, വി​വേ​ക് ഒ​ബ്റോ​യ് എ​ന്നി​വ​രാ​ണ് മ​റ്റു മു​ഖ്യ അ​ഭി​നേ​താ​ക്ക​ൾ.

ത​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​വും തീ​വ്ര​വു​മാ​യ പ​ഠ​ന കാ​ല​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ പൃ​ഥ്വി​രാ​ജ് മു​ൻ​പും പ​റ​ഞ്ഞി​ട്ടു​ണ്ട്. ​ഇ​തി​ഹാ​സ തു​ല്യ​രാ​യ ക​ലാ​കാ​രന്മാ​രെ ഒ​രു ഫ്രെ​യി​മി​ൽ നി​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ക എ​ന്ന​ത് വ​ലി​യ പ്രി​വി​ലേ​ജ് ആ​യി ക​രു​തു​ന്നു. എ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും നി​ർ​ണ്ണാ​യ​ക​വും തീ​വ്ര​വു​മാ​യ ഒ​രു പ​ഠ​ന കാ​ല​മാ​ണി​ത്- എ​ന്നാ​ണ് പൃ​ഥ്വി അ​ന്ന് കു​റി​ച്ച​ത്.

"ലൂ​സി​ഫ​ർ’ ഒ​രു പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റാ​ണ്. ടോ​വി​നോ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ ആ​യി​രി​ക്കും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് അ​ഭി​ന​യി​ക്കി​ല്ല എ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.