"കൊ​ല്ലും എ​ന്ന വാ​ക്ക്...​കാ​ക്കും എ​ന്ന പ്ര​തി​ജ്ഞ'; പൃ​ഥ്വി​യു​ടെ "കു​രു​തി' തു​ട​ങ്ങു​ന്നു
Sunday, November 29, 2020 7:58 PM IST
പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ മ​നു വാ​ര്യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന "കു​രു​തി’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. "കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ' എന്നതാണ് പോസ്റ്ററിൽ ചിത്രത്തിന്‍റെ ടാഗ്‌ലൈൻ നല്കിയിരിക്കുന്നത്.

പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​പ്രി​യ മേ​നോ​ൻ ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ താ​ര​ത്തെ​ക്കൂ​ടാ​തെ വ​ലി​യ താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. റോ​ഷ​ൻ മാ​ത്യു, ഷൈ​ൻ ടോം ​ചാ​ക്കോ, മു​ര​ളി ഗോ​പി, മാ​മു​ക്കോ​യ, ശ്രി​ന്ദ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, നെ​സ്‌​ന​ൻ, സാ​ഗ​ർ സൂ​ര്യ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

അ​നീ​ഷ് പ​ള്ളി​യാ​ലി​ന്‍റേ​താ​ണ് ക​ഥ. അ​ഭി​ന​ന്ദ​ൻ രാ​മാ​നു​ജം ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് ജേ​ക്സ് ബി​ജോ​യ് ഈ​ണം​പ​ക​രു​ന്നു. ഡി​സം​ബ​ർ ഒ​മ്പ​തി​ന് കു​രു​തി​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.