പ്രി​യ വാ​ര്യ​ർ ഗാ​യി​ക​യാ​കു​ന്നു
Thursday, June 20, 2019 11:53 AM IST
പ്രി​യ വാ​ര്യ​ർ ഗാ​യി​ക​യാ​കു​ന്നു. ര​ജി​ഷ വി​ജ​യ​ൻ നാ​യി​ക​യാ​കു​ന്ന ഫൈ​ന​ൽ​സി​ലൂ​ടെ​യാ​ണ് പ്രി​യ ഗാ​യി​ക​യു​ടെ കു​പ്പാ​യ​മ​ണി​യു​ന്ന​ത്. കൈ​ലാ​സ് മേ​നോ​ൻ ഈ​ണം ന​ൽ​കു​ന്ന ഗാ​ന​ത്തി​ന് കൈ​ലാ​സ് മേ​നോ​നൊ​പ്പ​മാ​ണ് പ്രി​യ പാ​ട്ടു​പാ​ടു​ന്ന​ത്.

ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത ഒ​രു അ​ഡാ​ർ ല​വ്വി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച പ്രി​യ, സി​നി​മ​യി​ലെ ഒ​റ്റ ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് പ്ര​ശ​സ്ത​യാ​കു​ന്ന​ത്. ബോ​ളി​വു​ഡ് ചി​ത്രം ശ്രീ​ദേ​വി ബം​ഗ്ലാ​വ് ആ​ണ് പ്രി​യ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നൊ​രു​ങ്ങു​ന്ന ചി​ത്രം.

പി.​ആ​ർ. അ​രു​ണ്‍ ആ​ണ് ഫൈ​ന​ൽ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സൈ​ക്ലി​സ്റ്റാ​യ ആ​ലി​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ ര​ജി​ഷ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.