മ​മ്മൂ​ട്ടി​ക്കൊ​പ്പം പാ​ർ​വ​തി; പു​ഴു​വി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി
Sunday, October 10, 2021 3:34 PM IST
മ​മ്മൂ​ട്ടി​യും പാ​ർ​വ​തി തി​രു​വോ​ത്തും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ പു​ഴു​വി​ന്‍റെ ഏ​റ്റ​വും പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ഇ​രു​വ​ർ​ക്കു​മൊ​പ്പം മാ​സ്റ്റ​ർ വ​സു​ദേ​വ് സ​ജീ​ഷ് ആ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

ന​വാ​ഗ​ത​യാ​യ ര​ത്തീ​ന സം​വി​ധാ​നം ചെ​യ്യു​ന്ന പു​ഴു​വി​ന് ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് ഹ​ർ​ഷ​ദ് ആ​ണ്. ഷ​ർ​ഫു, സു​ഹാ​സ്, ഹ​ർ​ഷ​ദ് എ​ന്നി​വ​രു​ടേ​താ​ണ് തി​ര​ക്ക​ഥ. മ​മ്മൂ​ട്ടി​യും പാ​ർ​വ​തി തി​രു​വോ​ത്ത് എ​ന്നി​വ​ർ ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് പു​ഴു.

ചി​ത്ര​ത്തി​ന്‍റേ​താ​യി ആ​ദ്യം പു​റ​ത്തി​റ​ങ്ങി​യ ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​റി​ൽ മ​മ്മൂ​ട്ടി​യു​ടെ ലു​ക്കി​നു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും പ്രേ​ക്ഷ​ക​രി​ൽ നി​ന്നും ല​ഭി​ച്ച​ത്.

ചി​ത്ര​ത്തി​നു വേ​ണ്ടി ക്യാ​മ​റ ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​ത് തേ​നി ഈ​ശ്വ​റാ​ണ്. ദീ​പു ജോ​സ​ഫ് ചി​ത്ര​സം​യോ​ജ​ന​വും ജെ​യ്ക്സ് ബി​ജോ​യ്‌ സം​ഗീ​ത​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണം സി​ൻ-​സി​ൽ സെ​ല്ലു​ല്ലോ​യ്ഡി​ന്‍റെ ബാ​ന​റി​ൽ എ​സ്. ജോ​ർ​ജും വി​ത​ര​ണം വേ​ഫേ​റ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​നു​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.