ഗി​ന്ന​സ് പ​ക്രു​വി​ന് ന​ന്ദി പ​റ​ഞ്ഞ് കു​ഞ്ഞ് ക്വേ​ഡ​ന്‍
Tuesday, March 17, 2020 1:03 PM IST
ഉ​യ​ര​ക്കു​റ​വി​ന്‍റെ പേ​രി​ല്‍ പ​രി​ഹാ​സ​ത്തി​നി​ന് ഇ​ര​യാ​യ ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍ ക്വേ​ഡ​ന്‍ ബെ​യി​ല്‍​സി​നെ അ​ത്ര പെ​ട്ട​ന്നൊ​ന്നും മ​റ​ക്കാ​ന്‍ ആ​ര്‍​ക്കും സാ​ധി​ക്കി​ല്ല. പൊ​ട്ടി​ക്ക​ര​ഞ്ഞ് കൊ​ണ്ട് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വീ​ഡി​യോ പ​ങ്കു​വ​ച്ച ക്വേ​ഡ​നെ ആ​ശ്വ​സി​പ്പി​ച്ച് പ്ര​മു​ഖ​രാ​യ ധാ​രാ​ള​മാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

മ​ല​യാ​ള സി​നി​മ താ​രം ഗി​ന്ന​സ് പ​ക്രു​വും ക്വേ​ഡ​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. "മോ​നെ, നി​ന്നെ​പ്പോ​ലെ ഞാ​നും ഒ​രി​ക്ക​ല്‍ ക​ര​ഞ്ഞി​ട്ടു​ണ്ട്. ആ ​ക​ര​ച്ചി​ലാ​ണ് എ​ന്നെ ഗി​ന്ന​സ് വ​രെ എ​ത്തി​ച്ച​ത്' എ​ന്നാ​ണ് താ​രം പ​റ​ഞ്ഞ​ത്.

ഇ​പ്പോ​ഴി​ത ഗി​ന്ന​സ് പ​ക്രു ന​ല്‍​കി​യ ആ​ശ്വാ​സ വാ​ക്കു​ക​ള്‍​ക്ക് ന​ന്ദി പ​റ​യു​ക​യാ​ണ് ക്വേ​ഡ​നും അ​മ്മ യാ​രാ​ക്ക ബെ​യി​ല്‍​സും. "ഒ​രു ന​ട​നാ​കാ​ണ് ക്വേ​ഡ​ന്‍റെ​യും ആ​ഗ്ര​ഹം അ​തു​കൊ​ണ്ടാ​ണ് ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ ജീ​വി​ത​ക​ഥ മ​റ്റെ​ന്തി​നെ​ക്കാ​ളും അ​വ​നെ സ​ന്തോ​ഷി​പ്പി​ച്ച​തെ​ന്ന്' യാ​രാ​ക്ക പ​റ​ഞ്ഞു. ഗി​ന്ന​സ് പ​ക്രു​വി​നെ കാ​ണാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് ക്വേ​ഡ​ന്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.