റാ​ണയ്ക്ക് വൃക്ക നൽകാൻ അമ്മ തയാർ
Monday, July 22, 2019 6:44 PM IST
തെ​ലു​ങ്ക് താ​രം റാ​ണ ദ​ഗു​ബാ​ട്ടി​ക്ക് വൃ​ക്ക ദാ​നം ചെ​യ്യാ​ൻ അ​മ്മ ത​യാ​റാ​യെ​ന്ന അ​ഭ്യൂ​ഹം തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്ത് പ്ര​ച​രി​ക്കു​ന്നു. ചി​കി​ത്സ​യ്ക്കാ​യി റാ​ണ അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ച്ചെ​ന്നും സ്ഥി​രീ​ക​രി​ക്കാ​ത്ത വാ​ർ​ത്ത​ക​ളു​ണ്ട്.

വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കൊ​ല്ല​മാ​യി റാ​ണ മും​ബൈ​യി​ലും ഹൈ​ദ​രാ​ബാ​ദി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ചി​കി​ത്സ കൊ​ണ്ട് ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും അ​തി​നാ​ൽ റാ​ണ അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യെ​ന്നു​മാ​ണ് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. വൃ​ക്ക ദാ​നം ചെ​യ്യാ​ൻ മാ​താ​വ് ത​യാ​റാ​ണെ​ന്നും എ​ന്നാ​ൽ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​ര​മാ​ന​മാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

റാ​ണ അ​ഭി​ന​യി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ വി​രാ​ട​പ​ർ​വ​ത്തി​ൽ ഇ​തു​വ​രെ റാ​ണ ജോ​യി​ൻ ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ ത​ന്നെ രോ​ഗ​വി​വ​ര​ത്തെ​പ്പ​റ്റി പ്ര​ച​രി​ക്കു​ന്ന ഇ​ത്ത​രം വാ​ർ​ത്ത​ക​ളോ​ട് റാ​ണ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.