ര​ണ്ടാ​മൂ​ഴ​ത്തി​നു കോ​ട​തി വി​ല​ക്ക്; എം.​ടി​യു​ടെ തി​ര​ക്ക​ഥ​യി​ലെ സി​നി​മ ത​ട​ഞ്ഞു
Thursday, October 11, 2018 7:18 PM IST
എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ നോ​വ​ലാ​യ ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ സി​നി​മ​യൊ​രു​ക്കു​ന്ന​തു കോ​ട​തി ത​ട​ഞ്ഞു. എം.​ടി​യു​ടെ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ഴി​ക്കോ​ട് മു​ൻ​സി​ഫ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ഹ​ർ​ജി​യി​ൽ ശ്രീ​കു​മാ​ർ മേ​നോ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നോ​ട്ടീ​സ് അ​യ​യ്ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സ് ഈ ​മാ​സം 25-ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

തി​ര​ക്ക​ഥ ന​ൽ​കി നാ​ലു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ര​ണ്ടാ​മൂ​ഴം സി​നി​മ​യി​ൽ​നി​ന്ന് എം.​ടി വാ​സു​ദേ​വ​ൻ നാ​യ​ർ പി​ൻ​വാ​ങ്ങി​യ​ത്. സി​നി​മ​യ്ക്കാ​യി ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നും തി​ര​ക്ക​ഥ കൈ​മാ​റു​ന്പോ​ൾ മു​ൻ​കൂ​റാ​യി വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കു​മെ​ന്നും എം.​ടി ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി. താ​ൻ വ​ർ​ഷ​ങ്ങ​ളു​ടെ ഗ​വേ​ഷ​ണം ന​ട​ത്തി​യാ​ണ് തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ ഈ ​ആ​ത്മാ​ർ​ഥ​ത ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​ക്കാ​ർ കാ​ണി​ച്ചി​ല്ലെ​ന്ന് എം.​ടി പ​റ​യു​ന്നു.

വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ ആ​ണ് നി​ർ​ദി​ഷ്ട സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ. നി​ർ​മാ​താ​വ് ബി.​ആ​ർ ഷെ​ട്ടി​യും. 2019 ജൂ​ലൈ​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ നി​ർ​മാ​താ​വ് അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ച​രി​ത്രം കു​റി​ച്ച് 1000 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. എം.​ടി​യു​ടെ വി​ഖ്യാ​ത​മാ​യ നോ​വ​ലാ​ണ് ര​ണ്ടാ​മൂ​ഴം. മ​ഹാ​ഭാ​ര​ത ക​ഥ ആ​സ്പ​ദ​മാ​ക്കി ര​ചി​ച്ച ഈ ​നോ​വ​ലി​ൽ ഭീ​മ​നാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്രം. മോ​ഹ​ൻ​ലാ​ൽ ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.