പൃഥ്വിയെ വി​ല്ല​നാ​ക്കി​യാ​ൽ ഗം​ഭീ​ര​മാ​കു​മെ​ന്ന് ആ സം​വി​ധാ​യ​ക​ൻ
Wednesday, October 7, 2020 6:36 PM IST
ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത ന​ന്ദ​ന​ത്തി​ലൂ​ടെ​യാ​ണ് പൃ​ഥ്വി​രാ​ജ് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. കൃ​ഷ്ണ​ഭ​ക്ത​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത ക​ഥ പ​റ​ഞ്ഞ ചി​ത്രം സൂ​പ്പ​ർ​ഹി​റ്റാ​യി. ന​ന്ദ​ന​ത്തി​ൽ അ​ഭി​ന​യി​ക്കാ​നാ​യി ആ​ദ്യം പൃ​ഥ്വി​രാ​ജി​നെ വി​ളി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ ഒ​രു അ​നു​ഭ​വം പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത്.

പൃ​ഥ്വി​രാ​ജി​നെ ആ​ദ്യം അ​ഭി​ന​യി​പ്പി​ക്കാ​ൻ വി​ളി​ച്ച വി​വ​ര​മ​റി​ഞ്ഞ് നാ​യ​ക​ന​ല്ല ഇ​വ​നെ വി​ല്ല​നാ​ക്കി​യാ​ൽ ഗം​ഭീ​ര​മാ​കും എ​ന്ന് മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ത​ന്നോ​ടു പ​റ​ഞ്ഞ​താ​യാ​ണ് ര​ഞ്ജി​ത്ത് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

""രാ​ജു​വി​നെ അ​ഭി​ന​യി​ക്കാ​ൻ വി​ളി​ച്ച വി​വ​ര​മ​റി​ഞ്ഞ​പ്പോ​ൾ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ എ​ന്നോ​ടു​പ​റ​ഞ്ഞ​ത് നാ​യ​ക​നാ​യി​ട്ട​ല്ല, ഇ​വ​നെ വി​ല്ല​നാ​ക്കി​യാ​ൽ ഗം​ഭീ​ര​മാ​കും’’- ര​ഞ്ജി​ത്ത് ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

സം​വി​ധാ​യ​ക​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ലും ’’ബ​ഹു​മാ​ന​ത്തോ​ടെ കാ​ണു​ന്ന ഞ​ങ്ങ​ളു​ടെ കു​ടും​ബ​സു​ഹൃ​ത്തു കൂ​ടി​യാ​യ ആ ​സം​വി​ധാ​യ​ക​ൻ പി​ന്നീ​ട് എ​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു’’ -എ​ന്ന് പൃ​ഥ്വി​രാ​ജും പി​ന്നീ​ടൊ​രി​ക്ക​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.