രണ്‍ജി പണിക്കരുടെ തിരക്കഥയിൽ ജീത്തു ജോസഫിന്‍റെ സംവിധാനം
Thursday, January 10, 2019 12:57 PM IST
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി രണ്‍ജി പണിക്കർ തിരക്കഥയെഴുതുന്നു. സിനിമയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. എന്നാൽ മലയാളത്തിലെ ഒരു പ്രമുഖ നടനായിരിക്കും ചിത്രത്തിൽ നായകനായി എത്തുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

കാളിദാസ് ജയറാം, അപർണ ബാലമുരളി എന്നിവർ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്ന "മിസ്റ്റർ ആൻഡ് മിസിസ് റൗഡി' എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് ജീത്തു ജോസഫ് ഇപ്പോൾ. ഒരു ക്വട്ടേഷൻ സംഘത്തിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാവിന്‍റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ കാളിദാസ് അവതരിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.