സ്വ​ന്തം പേ​രി​ല്‍ കേ​ര​ള​ത്തി​ല്‍ ഒ​രു റോ​ഡു​ള്ള ന​ടി
Wednesday, April 28, 2021 5:04 PM IST
മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് അ​നു​ശ്രീ. അ​രു​ണേ​ട്ടാ... (ഡ​യ​മ​ണ്ട് നെ​ക്ലേ​സ്, ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ...(​ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ) എ​ന്നീ അ​നു​ശ്രീ​യു​ടെ ഡ​യ​ലോ​ഗു​ക​ള്‍ മാ​ത്രം മ​തി ഈ ​ന​ടി​യെ ഓ​ര്‍​ത്തെ​ടു​ക്കാ​ന്‍.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം സ്ഥി​ര​മാ​യി ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ അ​നു​ശ്രീ പ​ങ്കു​വ​ച്ച ഒ​രു ര​സ​ക​ര​മാ​യ ചി​ത്ര​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ പേ​രി​ല്‍ കേ​ര​ള​ത്തി​ല്‍ ഒ​രു റോ​ഡ് ത​ന്നെ​യു​ണ്ട് എ​ന്ന് പ​റ​യു​ക​യാ​ണ് അ​നു​ശ്രീ.

കേ​ര​ള​ത്തി​ല്‍ ഒ​രി​ട​ത്ത് "അ​നു​ശ്രീ റോ​ഡ്' എ​ന്ന് പേ​രു​ള്ള സ്ഥ​ല​മു​ണ്ട്. അ​നു​ശ്രീ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മു​ട​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് അ​നു​ശ്രീ റോ​ഡു​ള്ള​ത്. അ​വി​ടെ​യു​ള്ള​വ​ര്‍​ക്കു മാ​ത്ര​മ​റി​യാ​വു​ന്ന കാ​ര്യം. പ​ച്ച പെ​യി​ന്‍റ് അ​ടി​ച്ച്, അ​തി​ല്‍ വെ​ളു​ത്ത അ​ക്ഷ​ര​ങ്ങ​ളി​ല്‍ അ​നു​ശ്രീ റോ​ഡ് എ​ന്ന് വ്യ​ക്ത​മാ​യി എ​ഴു​തി​യി​ട്ടു​മു​ണ്ട്.

മ​റ്റൊ​രാ​ള്‍ പോ​സ്റ്റ് ചെ​യ്ത ചി​ത്രം ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ല്‍ ഇ​ട്ടു​കൊ​ണ്ടാ​ണ് അ​നു​ശ്രീ, "അ​നു​ശ്രീ റോ​ഡി​നെ' പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. "പി​ന്ന​ല്ല...' എ​ന്നാ​ണ് അ​നു​ശ്രീ ഫോ​ട്ടോ​യ്‌​ക്ക് അ​ടി​ക്കു​റി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.