സംവിധായകൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​ന് വി​ല​ക്ക്
Monday, March 18, 2019 12:45 PM IST
സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​ന് വി​ല​ക്ക്. നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​ണ് റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​നെ വി​ല​ക്കി​യ​ത്. റോ​ഷ​ന്‍റെ സി​നി​മ ചെ​യ്യു​ന്ന​വ​ർ അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. നി​ർ​മാ​താ​വ് ആ​ൽ​വി​ൻ ആ​ന്‍റ​ണി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കൊ​ച്ചി പ​ന​ന്പി​ള്ളി ന​ഗ​റി​ലു​ള്ള വീ​ട്ടി​ൽ ക​യ​റി ത​ന്നെ ആ​ക്ര​മി​ച്ചു എ​ന്നാ​ണ് ആ​ൽ​വി​ൻ ആ​ന്‍റ​ണി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​ന്‍റെ സു​ഹൃ​ത്ത് ന​വാ​സി​നെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.