ആ​കാ​ശം ക​ട​ന്ന് ലൊ​ക്കേ​ഷ​ൻ! സി​നി​മ​യെ​ടു​ക്കാ​ൻ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് പ​റ​ന്ന് റ​ഷ്യ​ന്‍ സം​ഘം
Friday, October 8, 2021 2:46 PM IST
സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് പ​റ​ന്ന് റ​ഷ്യ​ന്‍ സം​ഘം. ദ ​ച​ല​ഞ്ച് എ​ന്ന ചി​ത്രം ഷൂ​ട്ട് ചെ​യ്യാ​നാ​ണ് ന​ടി യൂ​ലി​യ പെ​രേ​ല്‍​സി​ഡും സം​വി​ധാ​യ​ക​ന്‍ കിം ​ഷി​ന്‍​പെ​ന്‍​കോ​യും യാ​ത്ര തി​രി​ച്ച​ത്. ബ​ഹി​രാ​കാ​ശ​ത്ത് ചി​ത്രീ​ക​രി​ക്കു​ന്ന ആ​ദ്യ സി​നി​മ​യാ​ണി​ത്.

റ​ഷ്യ​ന്‍ സോ​യു​സ് സ്‌​പെയ്‌​സ് ക്രാ​ഫ്റ്റി​ലാ​ണ് ഇ​വ​രു​ടെ യാ​ത്ര. ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​യ ആ​ന്‍റ​ണ്‍ ഷ്‌​ക​പ്ല​റേ​വും ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ട്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗം ബാ​ധി​ച്ച ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി പു​റ​പ്പെ​ടു​ന്ന ഒ​രു ഡോ​ക്ട​റു​ടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. യൂ​ലി​യ​യാ​ണ് ഡോ​ക്ട​റു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

മാ​സ​ങ്ങ​ളാ​യു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​ന് ഒ​ടു​വി​ലാ​ണ് യാ​ത്ര തി​രി​ച്ച​ത്. കസാ​ഖി​സ്ഥാ​നി​ലെ റ​ഷ്യ​ന്‍ സ്‌​പേ​സ് സെ​ന്‍റ​റി​ല്‍ നി​ന്നാ​യി​രു​ന്നു യാ​ത്ര. ബ​ഹി​രാ​കാ​ശ​ത്ത് ഇ​വ​ര്‍ സു​ര​ക്ഷി​ത​രാ​യി എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. 12 ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണ​ത്തി​നു ശേ​ഷം ഇ​വ​ര്‍ തി​രി​കെ ഭൂ​മി​യി​ലേ​ക്ക് മ​ട​ങ്ങും.

സ്‌​പേ​സ് എ​ക്‌​സ് സ്ഥാ​പ​ക​ന്‍ എ​ല​ണ്‍ മ​സ്‌​കി​നും നാ​സ​യ്‌​ക്കും ഒ​പ്പം ചേ​ര്‍​ന്ന് ഹോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​രം ടോം ​ക്രൂ​സ് ബ​ഹി​രാ​കാ​ശ​ത്ത് സി​നി​മ ചി​ത്രീ​ക​രി​ക്കു​മെ​ന്ന് ഈ ​വ​ര്‍​ഷം ആ​ദ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​വ​രെ മ​റി​ക​ട​ന്നാ​ണ് റ​ഷ്യ​ന്‍ സം​ഘം ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.