ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന സ​ച്ചി​ൻ; റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു
Friday, March 22, 2019 9:34 AM IST
ധ്യാ​ൻ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി സ​ന്തോ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സ​ച്ചി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്രം ഏ​പ്രി​ൽ 12ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്നാ രേ​ഷ്മ രാ​ജ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. അ​ജു വ​ർ​ഗീ​സ്, അ​പ്പാ​നി ശ​ര​ത്ത്, ഹ​രീ​ഷ് ക​ണാ​ര​ൻ, മ​ണി​യ​ൻ പി​ള്ള രാ​ജു, മാ​ല പാ​ർ​വ​തി, ര​മേ​ഷ് പി​ഷാ​ര​ടി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

എ​സ്എ​ൽ​പു​രം ജ​യ​സൂ​ര്യ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ജൂ​ഡ് ആ​ഗ്നേ​ൽ, ജൂ​ബി നൈ​നാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.