പൃ​ഥ്വി​രാ​ജി​ന് വേ​ണ്ടി സ​ച്ചി വീ​ണ്ടും തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്നു
Tuesday, March 24, 2020 1:52 PM IST
പൃ​ഥ്വി​രാ​ജി​ന് വേ​ണ്ടി സ​ച്ചി വീ​ണ്ടും തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍. പൃ​ഥ്വി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ജ​യ​ന്‍ ന​മ്പ്യാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി​യാ​ണ് സ​ച്ചി തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ത്.

അ​നാ​ര്‍​ക്ക​ലി, അ​യ്യ​പ്പ​നും കോ​ശി​യും, ലൂ​സി​ഫ​ര്‍ എ​ന്നീ സി​നി​മ​ക​ളു​ടെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു ജ​യ​ന്‍ ന​മ്പ്യാ​ര്‍. അടുത്തിടെ പൃഥ്വി​രാ​ജ് നാ​യ​ക​നാ​യി എ​ത്തി​യ "ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്' എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യെ​ഴു​തി​യ​ത് സ​ച്ചി​യാ​ണ്.

കൂ​ടാ​തെ സ​ച്ചി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത "അ​യ്യ​പ്പ​നും കോ​ശി​യും' വ​ലി​യ വി​ജ​യ​മാ​ണ് നേ​ടി​യ​ത്. പൃ​ഥ്വി​രാ​ജും ബി​ജു മേ​നോ​നു​മാ​യി​രു​ന്നു സി​നി​മ​യി​ല്‍ പ്ര​ധാ​ന ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.