"ഇ​ഷ്ട​മാ​യി​ല്ല, എ​ന്‍റെ ആ ​സി​നി​മ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല'
Sunday, September 26, 2021 2:52 PM IST
നി​ര​വ​ധി വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​യി മാ​റി​യ ന​ട​നാ​ണ് സ​ലിം​കു​മാ​ർ. കോ​മ​ഡി വേ​ഷ​ങ്ങ​ളി​ലൂ​ടെ തു​ട​ങ്ങി​യ സ​ലിം​കു​മാ​ർ പി​ന്നീ​ട് സ്വ​ഭാ​വ വേ​ഷ​ത്തി​ലും നാ​യ​ക വേ​ഷ​ത്തി​ലും തി​ള​ങ്ങി. ദേ​ശീ​യ പു​ര​സ്കാ​ര​മ​ട​ക്കം നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും അ​ഭി​ന​യ​മി​ക​വു​കൊ​ണ്ട് താ​രം സ്വ​ന്ത​മാ​ക്കി.

ഇ​പ്പോ​ഴി​താ, ത​ന്‍റെ ആ​ദ്യ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യു​ക​യാ​ണ് സ​ലിം​കു​മാ​ർ. ഇ​ഷ്ട​മാ​ണ് നൂ​റു​വ​ട്ടം എ​ന്ന ആ ​സി​നി​മ താ​നി​തു​വ​രെ ക​ണ്ടി​ട്ടി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു. മ ​ദ്രാ​സി​ല്‍ ന​ട​ന്ന ഡ​ബ്ബിം​ഗ് വേ​ള​യി​ല്‍ സി​നി​മ​യി​ലെ ത​ന്‍റെ ദൃ​ശ്യം പ്രൊ​ജ​ക്ട് ചെ​യ്തു ക​ണ്ട വേ​ള​യി​ല്‍ സ​ലിം കു​മാ​ര്‍ എ​ന്ന പ്രേ​ക്ഷ​ക​ന് സ​ലിം കു​മാ​ര്‍ എ​ന്ന ന​ട​നെ ഇ​ഷ്ട​മാ യി​ല്ലെ​ന്നാ​ണ് അ​തി​നു കാ​ര​ണ​മാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

നേ​ര​ത്തെ ആ​സൂ​ത്ര​ണം ചെ​യ്തു​വ​ച്ച​ത​ല്ല ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ ന​ട​ന്ന​തെ​ന്നും, എ​ല്ലാം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ന​ട​നാ​ക​ണം എ​ന്ന് വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും സ​ലിം​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

'മ​തി​മ​റ​ന്ന രീ​തി​യി​ല്‍ ജീ​വി​ച്ചി​ട്ടി​ല്ല. എ​നി​ക്ക് വേ​ണ​മെ​ങ്കി​ല്‍ കോ​ടീ​ശ്വ​ര​നാ​കാ​ന്‍ വേ​ണ്ടി ശ്ര​മി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഞാ​ന്‍ അ​ങ്ങ​നൊ​ന്നും ചി​ന്തി​ച്ചി​ട്ടി​ല്ല. സാ​മ്പ​ത്തി​കം നോ​ക്കാ​തെ​യാ​ണ് പ​ല​കാ​ര്യ​ങ്ങ​ളും ചെ​യ്ത​ത്. പു​ര​സ്‌​കാ​ര​ങ്ങ​ള്‍ കി​ട്ട​ണം എ​ന്ന​ത് വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ എ​ല്ലാ ആ​വേ​ശ​വും അ​വ സം​ഭ​വി​ക്കു​ന്ന​ത് വ​രെ​യേ ഉ​ള്ളൂ.' - സ​ലിം​കു​മാ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.