ത്രില്ലടിപ്പിച്ച് സാമന്ത‍യുടെ അഭ്യാസം
Saturday, August 24, 2019 10:34 AM IST
ന​വ്യാ നാ​യ​ർ ജി​മ്മി​ൽ ക്രോ​സ്ഫി​റ്റ് ചെ​യ്യു​ന്ന വീ​ഡി​യോ അ​ടു​ത്തി​ടെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. ഇ​പ്പോ​ഴി​താ തെ​ന്നി​ന്ത്യ​ൻ താ​രം സാ​മ​ന്ത അ​ക്കി​നേ​നി​യു​ടെ വ​ർ​ക്ക് ഔ​ട്ട് വീ​ഡി​യോ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. കൈ​ക​ളു​ടെ ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന വ​ർ​ക്ക് ഔ​ട്ട് ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണ് സാ​മ​ന്ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു വ​ച്ച​ത്.

ഒ​രി​ക്ക​ലും പു​തി​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ൻ ഭ​യ​പ്പെ​ട​രു​ത്. നി​ങ്ങ​ള്‍​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​താ​ണ് അ​തൊ​ക്കെ എ​ന്ന് അ​റി​യു​മ്പോ​ള്‍ അ​ദ്‍​ഭു​ത​പ്പെ​ടും എ​ന്ന് സാ​മ​ന്ത വീ​ഡി​യോ​യ്ക്കൊ​പ്പം കു​റി​ച്ചി​ട്ടു​ണ്ട്.

സാ​മ​ന്ത പാ​ർ​ക്ക​ർ അ​ഭ്യാ​സം പ​ഠി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ നേ​ര​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രു​ന്നു. പു​തി​യ വ​ർ​ക്കൗ​ട്ട് വീ​ഡി​യോ​യും പാ​ർ​ക്ക​ർ അ​ഭ്യാ​സ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.