ഞാനറിഞ്ഞില്ലല്ലോ..! ഗർഭിണിയാണെന്ന വാർത്തയോട് പ്രതികരിച്ച് സാമന്ത
Wednesday, June 12, 2019 12:12 PM IST
താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് തെ​ന്നി​ന്ത്യ​ൻ ന​ടി സാ​മ​ന്ത. താ​രം ഗ​ർ​ഭി​ണി​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ക്കു​ക​യും വേ​ഗ​ത്തി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തി​രു​ന്നു.

കു​ഞ്ഞ​തി​ഥി​യെ വ​ര​വേ​ൽ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് താ​ര​കു​ടും​ബ​മെ​ന്നും താ​രം സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്തേ​ക്കും എ​ന്നു​മൊ​ക്കെ​യാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി സാ​മ​ന്ത ത​ന്നെ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു സാ​മ​ന്ത ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച​ത്. ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ത്തി​ൽ വ​ന്ന വാ​ർ​ത്ത​യു​ടെ ലി​ങ്ക് സ​ഹി​തം ഷെ​യ​ർ ചെ​യ്താ​ണ് സാ​മ​ന്ത വ്യാ​ജ​വാ​ർ​ത്ത​യാ​ണി​തെ​ന്ന് വി​ശ​ദീ​ക​രി​ച്ച​ത്. ​"അ​ങ്ങനെ​യാ​ണോ, നി​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്പോ​ൾ ഞ​ങ്ങ​ളെ കൂ​ടി അ​റി​യി​ക്ക​ണ​മെ​ന്ന്’ സാ​മ​ന്ത വ്യാ​ജ​വാ​ർ​ത്ത ഷെ​യ​ർ ചെ​യ്ത് ട്വീ​റ്റ് ചെ​യ്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.