അ​ഗ​സ്ത്യ​യ്ക്ക് പി​റ​ന്നാ​ള്‍ സ​മ്മാ​നം; സം​വൃ​ത സു​നി​ല്‍ ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി
Thursday, February 27, 2020 3:16 PM IST
സം​വൃ​ത സു​നി​ലി​ന് കു​ഞ്ഞ് ജ​നി​ച്ചു. ഫെ​ബ്രു​വ​രി 20നാ​ണ് ആ​ണ്‍ കു​ഞ്ഞ് ജ​നി​ച്ച​ത്. സം​വൃ​ത​യു​ടെ ര​ണ്ടാ​മ​ത്തെ കു​ട്ടി​യാ​ണി​ത്. രു​ദ്ര എ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ പേ​ര്. മൂ​ത്ത മ​ക​ന്‍ അ​ഗ​സ്ത്യ​യ്ക്ക് അ​ഞ്ച് വ​യ​സു​ണ്ട്.

"മ​ക​ന്‍ അ​ഗ​സ്ത്യ​യ്ക്ക് ക​ഴി​ഞ്ഞ ആ​ഴ്ച അ​ഞ്ച് വ​യ​സ് പൂ​ര്‍​ത്തി​യാ​യി. പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യി അ​വ​ന് ഒ​രു കു​ഞ്ഞ് സ​ഹോ​ദ​ര​നെ കി​ട്ടി​യി​രി​ക്കു​ക​യാ​ണ്. രു​ദ്ര എ​ന്നാ​ണ് പേ​ര്'. സം​വൃ​ത സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ കു​റി​ച്ചു.

2012ലാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ഖി​ല്‍ ജ​യ​രാ​ജി​നെ സം​വൃ​ത വി​വാ​ഹം ചെ​യ്ത​ത്. യു​എ​സി​ല്‍ എ​ഞ്ചി​നി​യ​റാ​ണ് അ​ഖി​ൽ. വി​വാ​ഹ ശേ​ഷം സി​നി​മ​യി​ല്‍ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത സം​വൃ​ത ബി​ജു മേ​നോ​ന്‍ നാ​യ​ക​നാ​യ സ​ത്യം പ​റ​ഞ്ഞാ​ല്‍ വി​ശ്വ​സി​ക്കു​മോ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.