"ആ ​സീ​ൻ എ​ന്‍റെ കൈ​യി​ൽ​നി​ന്നു പോ​യി; മു​പ്പ​തോ​ളം ടേ​ക്ക് വേ​ണ്ടി​വ​ന്നു..'
Sunday, October 10, 2021 4:51 PM IST
ലാ​ൽ​ജോ​സ് സം​വി​ധാ​നം ചെ​യ്ത ര​സി​ക​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി മ​ല​യാ​ള​സി​നി​മ​യി​ൽ അ​ര​ങ്ങേ​റി​യ ന​ടി​യാ​ണ് സം​വൃ​ത സു​നി​ൽ. പി​ന്നീ​ട് ഒ​രു​പാ​ട് ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക​യാ​യി. വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​ത്തി​ൽ നി​ന്നു ബ്രേ​ക്കെ​ടു​ത്ത താ​രം ഇ​പ്പോ​ൾ പ​ഴ​യ അ​ഭി​ന​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ്.

ജോ​ഷി സം​വി​ധാ​നം ചെ​യ്ത മ​മ്മൂ​ട്ടി ചി​ത്രം പോ​ത്ത​ൻ​വാ​വ​യി​ൽ ഒ​രു സീ​ൻ ചെ​യ്യാ​നാ​യി മു​പ്പ​തോ​ളം ടേ​ക്കു​ക​ൾ എ​ടു​ക്കേ​ണ്ടി​വ​ന്നു​വെ​ന്ന് സം​വൃ​ത പ​റ​യു​ന്നു. സം​വൃ​ത മ​മ്മൂ​ട്ടി​യെ വ​ഴ​ക്ക് പ​റ​യു​ന്ന രം​ഗ​മു​ള്ള ഒ​രു നീ​ള​ൻ ഷോ​ട്ടാ​യി​രു​ന്നു അ​ത്.

സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്പോ​ള്‍ അ​വി​ടെ വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​യി​രു​ന്നു. അ​വ​ര്‍​ക്ക് മു​ന്നി​ല്‍ വ​ച്ച്‌ സി​നി​മ​യാ​ണെ​ങ്കി​ല്‍ കൂ​ടി മ​മ്മൂ​ക്ക​യോ​ട് അ​ങ്ങ​നെ പെ​രു​മാ​റു​ക എ​ന്ന​ത് ത​ന്നെ സം​ബ​ന്ധി​ച്ചു വ​ലി​യ മ​ടി​യാ​യി​രു​ന്നു​വെ​ന്നും സം​വൃ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഇ​വ​ള്‍ ആ​രാ​ടാ മ​മ്മൂ​ക്ക​യെ ചീ​ത്ത പ​റ​യാ​ന്‍ എ​ന്നൊ​ക്കെ​യു​ള്ള രീ​തി​യി​ലാ​യി​രു​ന്നു പ​ല​രു​ടെ​യും നോ​ട്ടം. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​ല്‍ എ​ന്‍റെ കൈ​യി​ല്‍ നി​ന്ന് പോ​യ പ്ര​ധാ​ന സീ​നു​ക​ളി​ല്‍ ഒ​ന്നാ​ണ​ത്.'- സം​വൃ​ത സു​നി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.