സീ​മ ബി​ശ്വാ​സ് വീ​ണ്ടും മ​ല​യാ​ള​ത്തി​ല്‍
Monday, August 9, 2021 6:36 PM IST
ശാ​ന്തം, ബാ​ല്യ​കാ​ല സ​ഖി എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കു ശേ​ഷം ന​ടി സീ​മാ ബി​ശ്വാ​സ് വീ​ണ്ടും മ​ല​യാ​ള സി​നി​മ​യി​ലേ​ക്കെ​ത്തു​ന്നു. ജ​യാ ജോ​സ് രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സീ​മാ ബി​ശ്വാ​സ്, ത​ന്‍റെ തി​രി​ച്ചു വ​ര​വ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ചിത്രം ഏ​കം ഒ​ടി​ടി ഡോ​ട്ട് കോ​മി​ലാണ്.

വാ​ര്‍​ധ്യ​ക്യ​ത്തി​ല്‍ ഒ​റ്റ​പ്പെ​ടു​ന്ന​വ​രു​ടെ വേ​ദ​ന​ക​ളി​ലേ​ക്ക്, അ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്കാ​ണ് ഇ​ടം കാ​മ​റ തി​രി​ക്കു​ന്ന​ത്. സീ​മാ ബി​ശ്വാ​സ്, ഹ​രീ​ഷ് പേ​ര​ടി, അ​നി​ല്‍ നെ​ടു​മ​ങ്ങാ​ട് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​

ബോ​ധി അ​ക്കാ​ദ​മി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ പ്ര​താ​പ് പി.​നാ​യ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ കാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് മ​നോ​ജ് ക​ണ്ണോ​ത്താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.