ആ​രാ​ധ​ക​ർ ഭ​യ​ന്നി​രു​ന്ന സീ​മ
Thursday, October 29, 2020 7:50 PM IST
സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ ​പ്ര​ശ്ന​ങ്ങ​ൾ വ​ൻ ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്ന ഈ ​കാ​ല​ത്ത് പ​ഴ​യ​കാ​ല ഷൂ​ട്ടിം​ഗ് ഇ​ട​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലും താ​ൻ സു​ര​ക്ഷി​ത​യാ​യി​രു​ന്നു​വെ​ന്നു എ​ണ്‍​പ​തു​ക​ളി​ൽ യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി മാ​റി​യി​രു​ന്ന ന​ടി സീ​മ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ആ​രാ​ധ​ക​ർ ത​ന്നെ ഭ​യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണു സീ​മ പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ഷ്ടന​ടി​യാ​യി വ​ള​രെ​പ്പെ​ട്ട​ന്നു ത​ന്നെ മാ​റി​യ സീ​മ​യ്ക്ക് ധാ​രാ​ളം ആ​രാ​ധ​ക​ർ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ​രാ​ധ​ക​ർ​ക്ക് എ​ന്നെ കു​റ​ച്ച് ഭ​യ​മാ​യി​രു​ന്നു. നാ​വ് ത​ന്നെ​യാ​ണ് ഇ​തി​നു​ള്ള കാ​ര​ണം, ഇ​ഷ്ട​മി​ല്ലാ​ത്ത​ത് മു​ഖ​ത്തു നോ​ക്കി പ​റ​യും. ഈ ​സ്വ​ഭാ​വ​മാ​ണ് അ​ന്ന് എ​ന്നെ സു​ര​ക്ഷി​ത​യാ​ക്കി​യ​ത്- സീ​മ വ്യ​ക്ത​മാ​ക്കു​ന്നു.

സി​നി​മ​യി​ൽ നാ​യി​ക​യാ​യി എ​ത്തി​യ​പ്പോ​ൾ ത​ന്നെ സം​വി​ധാ​യ​ക​ൻ ഐ.​വി. ശ​ശി​യു​ടെ ആ​ള് എ​ന്നൊ​രു ഇ​മേ​ജ് ഉ​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ പ്രേ​മാ​ഭ്യ​ർ​ഥ​ന​യു​മാ​യോ അ​ല്ലാ​തെ​യോ ആ​രും ത​ന്നെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും സീ​മ പ​റ​യു​ന്നു. അ​ന്ന് സി​നി​മാ ഫീ​ൽ​ഡി​ൽ എ​ല്ലാ​വ​രും പ​ര​സ്പ​രം ബ​ഹു​മാ​നി​ച്ചി​രു​ന്നു​വെ​ന്നും സീ​മ പ​റ​യു​ന്നു. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് സീ​മ മ​ന​സു തു​റ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.