സെ​ന്തി​ൽ കൃ​ഷ്ണ വി​വാ​ഹി​ത​നാ​യി
Saturday, August 24, 2019 3:05 PM IST
ന​ട​ൻ സെ​ന്തി​ൽ​കൃ​ഷ്ണ വി​വാ​ഹി​ത​നാ​യി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ അ​ഖി​ല​യാ​ണ് വ​ധു. ഗു​രു​വാ​യൂ​ർ അ​മ്പ​ല​ത്തി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ബ​ന്ധു​ക്ക​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച്ച തി​രു​വ​ന​ന്ത​പു​ര​ത്ത് വി​വാ​ഹ സ​ത്ക്കാ​ര​മൊ​രു​ക്കു​ന്നു​ണ്ട്.

ക​ലാ​ഭ​വ​ൻ മ​ണി നാ​യ​ക​നാ​യ പു​ള്ളി​മാ​നി​ൽ കൂ​ടി​യാ​ണ് സെ​ന്തി​ൽ സി​നി​മ രം​ഗ​ത്ത് എ​ത്തി​യ​ത്. അ​തി​ന് മു​മ്പ് സ്റ്റേ​ജ് ഷോ​ക​ളി​ലെ താ​ര​മാ​യി​രു​ന്നു സെ​ന്തി​ൽ. നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലും അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യി​ൽ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് സെ​ന്തി​ലാ​ണ്. ആ​ഷി​ഖ് അ​ബു ഒ​രു​ക്കി​യ വൈ​റ​സി​ലും അ​ദ്ദേ​ഹം ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.