അ​യ്യ​പ്പ​നൊ​രു​ങ്ങു​ന്ന​ത് അ​ഞ്ച് ഭാ​ഷ​ക​ളിൽ: ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ
Tuesday, November 20, 2018 9:15 AM IST
പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ശ​ങ്ക​ർ​രാ​മ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന അ​യ്യ​പ്പ​ൻ ഒ​രു​ങ്ങു​ന്ന​ത് അ​ഞ്ച് ഭാഷ​ക​ളി​ൽ. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ഇ​തി​നെ കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്. മ​ല​യാ​ളം, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ഓ​രോ ഭാ​ഷ​ക​ളി​ൽ നി​ന്നു​മു​ള്ള ന​ട​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ത്ര​മ​ല്ല ചി​ത്രം ഇം​ഗ്ലീ​ഷി​ലും പു​റ​ത്തി​റ​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ലി​യ ബ​ജ​റ്റി​ലൊ​രു​ക്കു​ന്ന ചി​ത്രം 2010 മ​ക​ര വി​ള​ക്കി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​വാ​നാ​ണ് പ​ദ്ധ​തി. 2019 വി​ഷു​വി​ന് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന സി​നി​മ​യു​ടെ മു​ക്കാ​ൽ ഭാ​ഗ ചി​ത്രീ​ക​ര​ണ​വും ഉ​ൾ​വ​ന​ത്തി​ലാ​യി​രി​ക്കു​മെ​ന്നും ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ തു​റ​ന്നു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.