"പൃ​ഥ്വി​രാ​ജ് സി​നി​മ​യ്ക്കാ​യി ജ​നി​ച്ച​വൻ'; അ​ഭി​ന​ന്ദ​ന​വു​മാ​യി സി​ദ്ധാ​ർ​ഥ്
Thursday, March 21, 2019 11:05 AM IST
പൃ​ഥ്വി​രാ​ജി​നെ അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ സി​ദ്ധാ​ർ​ഥ്. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ലൂ​സി​ഫ​റി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​ത് ഷെ​യ​ർ ചെ​യ്താ​ണ് സി​ദ്ധാ​ർ​ഥ് പൃ​ഥ്വി​രാ​ജി​നെ അ​ഭി​ന​ന്ദി​ച്ച് ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

"എ​നി​ക്കി​ത് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു. ഇ​നി ലോ​ക​വും അ​റി​യും. പൃ​ഥ്വി​രാ​ജ് സി​നി​മ​യ്ക്കാ​യി ജ​നി​ച്ച​വ​നാ​ണ്. ലൂ​സി​ഫ​റി​ന്‍റെ ട്രെ​യി​ല​ർ അ​തി​മ​നോ​ഹ​ര​മാ​യി​രി​ക്കു​ന്നു. ഇ​ത് കാ​ണാ​ൻ കാ​ത്തി​രി​ക്കാ​ൻ വ​യ്യ​ടാ മോ​നെ. മോ​ഹ​ൻ​ലാ​ൽ ഒ​രു ഡെ​മി ഗോ​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ ത​ന്നെ​യാ​ണ്. അ​തും ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട്'. സി​ദ്ധാ​ർ​ഥ് കു​റി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.