അ​ട്ട​പ്പാ​ടി​യും ഒ​റ്റ​യാ​നും ചി​ല ജീ​വി​ത​ങ്ങ​ളും; "സി​ഗ്നേ​ച്ച​ർ" തു​ട​ങ്ങി
Thursday, October 21, 2021 1:52 PM IST
മ​നോ​ജ് പാ​ലോ​ട​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "സി​ഗ്നേ​ച്ച​ർ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ട്ട​പ്പാ​ടി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ആ​രം​ഭി​ച്ചു. ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കു​ന്ന​ത് സി​എം​ഐ വൈ​ദി​ക​നാ​യ ഫാ. ​ബാ​ബു ത​ട്ടി​ൽ ആ​ണ്.

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ളും അ​തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ആ​ക്ഷ​നും പ്ര​തി​കാ​ര​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ക്കു​ന്ന ഈ ​ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ "ഷി​ബു", "ബ​നാ​ർ​ഘ​ട്ട" എ​ന്നീ സി​നി​മ​ക​ളി​ൽ മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച കാ​ർ​ത്തി​ക് രാ​മ​കൃ​ഷ്ണ​ൻ നാ​യ​ക​നാ​വു​ന്നു. ശി​ക്കാ​രി ശം​ഭു ഫെ​യിം ആ​ൽ​ഫി പ​ഞ്ഞി​ക്കാ​ര​നാ​ണ് നാ​യി​ക.

ടി​നി ടോം, ​ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, ചെ​മ്പി​ൽ അ​ശോ​ക​ൻ, ഷാ​ജു ശ്രീ​ധ​ർ, അ​ഖി​ല, നി​ഖി​ൽ തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ​അ​ട്ട​പ്പാ​ടി​യി​ലെ ക​ട്ടേ​ക്കാ​ട് ഊ​രി​ലെ മൂ​പ്പ​നാ​യ ത​ങ്ക​രാ​ജ് മാ​ഷും മ​റ്റു ഗോ​ത്ര നി​വാ​സി​ക​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

"അ​യ്യ​പ്പ​നും കോ​ശി​യും' എ​ന്ന സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ഞ്ചി​യ​മ്മ​യും ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു​ണ്ട്. കാ​ട് വി​ട്ടി​റ​ങ്ങി അ​ട്ട​പ്പാ​ടി​യെ വി​റ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ഒ​റ്റ​യാ​ൻ ഈ ​സി​നി​മ​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

സാ​ൻ​ജോ​സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ലി​ബി​ൻ പോ​ൾ അ​ക്ക​ര, അ​രു​ൺ വ​ർ​ഗീ​സ് ത​ട്ടി​ൽ, ജെ​സി ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സി​ഗ്നേ​ച്ച​ർ നി​ർ​മ്മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.