ഇ​ന്ത്യ​യു​ടെ ഒൗ​ദ്യോ​ഗി​ക ഓ​സ്ക​ർ എ​ൻ​ട്രി​യാ​യി റി​മാ ദാ​സി​ന്‍റെ "വി​ല്ലേ​ജ് റോ​ക്ക്സ്റ്റാ​ർ'
Saturday, September 22, 2018 3:32 PM IST
അ​ടു​ത്ത​വ​ർ​ഷ​ത്തെ ഓ​സ്ക്ക​റി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ഒൗ​ദ്യോ​ഗി​ക എ​ൻ​ട്രി​യാ​യി റി​മാ ദാ​സി​ന്‍റെ "വി​ല്ലേ​ജ് റോ​ക്ക്സ്റ്റാ​ർ' തെരഞ്ഞെടുത്തു. 2017ൽ പുറത്തിറങ്ങിയ ആസാമീസ് ചിത്രമാണ് വില്ലേജ് റോക്സ്റ്റാർ.

മി​ക​ച്ച ഫീ​ച്ച​ർ ചി​ത്ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര​ത്തോ​ടൊ​പ്പം മി​ക​ച്ച ബാ​ല​താ​രം, മി​കച്ച ലൊ​ക്കേ​ഷ​ൻ സൗ​ണ്ട് റെ​ക്കോ​ഡി​സ്റ്റ്, മി​ക​ച്ച എ​ഡി​റ്റിം​ഗ് എ​ന്നീ പു​ര​സ്കാ​ര​വും ഉൾപ്പടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ളും വി​ല്ലേ​ജ് റോ​ക്ക്സ്റ്റാ​ർ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ്വ​ന്ത​മാ​യി ഒ​രു ഗി​റ്റാ​ർ വാ​ങ്ങു​ന്ന​തും റോ​ക് ബാ​ൻ​ഡ് ആ​രം​ഭി​ക്കു​ന്ന​തും സ്വ​പ്നം കാ​ണു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് വി​ല്ലേ​ജ് റോ​ക്സ്റ്റാ​റി​ന്‍റെ ഇ​തി​വൃ​ത്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.