സ്ഫ​ടി​കം ര​ണ്ടാം ഭാ​ഗ​ത്തെ ഞാ​ൻ എ​തി​ർ​ക്കു​ന്ന​തി​നു കാ​ര​ണ​മി​താ​ണ്: ഭ​ദ്ര​ൻ
Saturday, September 15, 2018 3:52 PM IST
മ​ല​യാ​ള​ത്തി​ലെ ഏ​ക്കാ​ല​ത്തെ​യും സൂ​പ്പ​ർ​ഹി​റ്റു​ക​ളി​ലൊ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ ഭ​ദ്ര​ൻ ചി​ത്രം സ്ഫ​ടി​കം. എ​ന്നാ​ൽ ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ചു​ള്ള വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ച് കാ​ല​മാ​യി സ​ജീ​വ​മാ​ണ്. അ​തി​ന്‍റെ പ്ര​ധാ​ന​കാ​ര​ണം ഒ​രു യു​വ സം​വി​ധാ​യ​ക​ൻ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മൊ​രു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​ത ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തെ താ​ൻ എ​ന്തു​കൊ​ണ്ടാ​ണ് എ​തി​ർ​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ൻ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ങ്ങ​നെ. സ്ഫ​ടി​കം സി​നി​മ​യ്ക്ക് ഒ​രു ര​ണ്ടാം ഭാ​ഗ​മി​ല്ല. സ്ഫ​ടി​ക​ത്തി​ന്‍റെ കാ​ത​ൽ മ​ന​സ്സി​ലാ​വാ​ത്ത​വ​രാ​ണ് സി​നി​മ​യ്ക്ക് ര​ണ്ടാം ഭാ​ഗം വേ​ണ​മെ​ന്ന് വാ​ദി​ക്കു​ന്ന​ത്. ചി​ത്രം പു​റ​ത്തി​റ​ങ്ങി ര​ണ്ട് വ​ർ​ഷ​ത്തി​നു​ശേ​ഷം ര​ണ്ടാം ഭാ​ഗം പു​റ​ത്തി​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഗു​ഡ് നൈ​റ്റ് മോ​ഹ​ന​ൻ സ​മീ​പി​ച്ചി​രു​ന്നു.

65 ല​ക്ഷം രൂ​പ​യു​ടെ ബെ​ൻ​സാ​ണ് ഓ​ഫ​ർ ചെ​യ്ത​ത്. തു​ണി പ​റി​ച്ച് ഇ​ടി​യും, ക​റു​പ്പും ചു​വ​പ്പും ഷോ​ർ​ട്ട്സും, റെ​യ്ബാ​ൻ ഗ്ലാ​സും വേ​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഈ ​ആ​വ​ശ്യം കേ​ട്ട് താ​ൻ പൊ​ട്ടി​ച്ചി​രി​ച്ചി​ട്ടേ ഉ​ള്ളു.

മ​ക​ന്‍റെ ലോ​റി​യി​ൽ ചെ​കു​ത്താ​ൻ എ​ന്നെ​ഴു​തി​യ അ​പ്പ​ൻ, മ​ക​ൻ ചെ​കു​ത്താ​ൻ അ​ല്ല സ്ഫ​ടി​ക​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​താ​ണ് സി​നി​മ​യു​ടെ കാ​ത​ൽ. ആ​ട് തോ​മ​യ്ക്ക് ഒ​രു മ​ക​ൻ ഉ​ണ്ടാ​യി എ​ന്നി​രി​ക്ക​ട്ടെ ഒ​രു കാ​ര​ണ​വ​ശാ​ലും ആ ​മ​ക​ൻ ഒ​രു റൗ​ഡി ആ​വി​ല്ല. ത​ന്‍റെ അ​പ്പ​നി​ൽ നി​ന്ന് താ​ൻ പ്ര​തീ​ക്ഷി​ച്ച​ത് തോ​മ ത​ന്‍റെ മ​ക​ന് ന​ൽ​കും. അ​തു​കൊ​ണ്ട് ത​ന്നെ സി​നി​മ​യ്ക്ക് ഒ​രു പാ​ർ​ട്ട് 2 ഇ​ല്ല. ഭ​ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.