മോഹൻലാലിന്‍റെ കോമ്രേഡ് വരുമോ? - വിശദീകരണവുമായി ശ്രീ​കു​മാ​ർ
Wednesday, March 20, 2019 10:47 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ഹ​രി​കൃ​ഷ്ണ​ന്‍റെ തി​ര​ക്ക​ഥ​യി​ൽ "ദ് ​കോ​മ്രേ​ഡ്' എ​ന്ന ചി​ത്രം വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു​വെ​ന്ന് വാ​ർ​ത്ത പ്ര​ച​രി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് എ​ന്ന വി​ധ​ത്തി​ൽ ക്യാ​ര​ക്ട​ർ സ്കെ​ച്ചും പു​റ​ത്തു​വി​ട്ടി​രു​ന്നു.​എ​ങ്കി​ലി​താ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ശ്രീ​കു​മാ​ർ മേ​നോ​ൻ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

കോ​മ്രേ​ഡ് എ​ന്ന ഈ ​പ്രോ​ജ​ക്ട് ഒ​ടി​യ​നു മു​ൻ​പേ ആ​ലോ​ചി​ച്ച​താ​ണെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ര​ച്ചു നോ​ക്കി​യ കോ​ണ്‍​സെ​പ്റ്റ് സ്കെ​ച്ചു​ക​ളാ​ണി​തെ​ന്നും ശ്രീ​കു​മാ​ർ മേ​നോ​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഈ ​വാ​ർ​ത്ത യാ​ഥാ​ർ​ഥ്യം അ​ല്ല. ലാ​ലേ​ട്ട​ൻ അ​റി​യാ​ത്ത വാ​ർ​ത്ത കൂ​ടി​യാ​ണി​തെ​ന്നും ഇ​ത് പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് വി​നീ​ത​മാ​യി അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി​യ താ​രം ഇ​ത് ആ​ര് പു​റ​ത്തു​വി​ട്ട​താ​ണെ​ങ്കി​ലും വ​ർ​ക്ക് എ​ത്തി​ക്ക്സി​നു നി​ര​ക്കാ​ത്ത പ്ര​വ​ർ​ത്തി​യാ​യി പോ​യെ​ന്നും കൂ​ട്ടി ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.