സി​നി​മ​യി​ൽ സ്ത്രീ​ക​ൾ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നി​ല്ല: ശ്രീ​നി​വാ​സ​ൻ
Wednesday, May 8, 2019 3:37 PM IST
ഒ​രു സ്ത്രീ ​സ്വ​യം ത​യാ​റാ​യാ​ൽ മാ​ത്ര​മേ എ​ന്തും സം​ഭ​വി​ക്കു​ക​യു​ള്ളു​വെ​ന്നും സി​നി​മ​യി​ൽ സ്ത്രീ​ക​ൾ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ന​ട​ൻ ശ്രീ​നി​വാ​സ​ൻ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ​തി​രാ​യ കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞ ശ്രീ​നി​വാ​സ​ൻ സി​നി​മ​യി​ലെ സ്ത്രീ ​സം​ഘ​ട​ന​യെ​യും വി​മ​ർ​ശി​ച്ചു. ഡ​ബ്ലു​സി​സി​യു​ടെ ഉ​ദ്ദേ​ശം എ​ന്താ​ണെ​ന്ന് ത​നി​ക്ക് മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്നാ​ണ് ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​നം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് മ​റു​പ​ടി​യു​മാ​യി രേ​വ​തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. "സെ​ലി​ബ്രി​റ്റി​ക​ൾ ഇ​ത്ത​ര​ത്തി​ൽ പ​റ​യു​ന്ന​ത് വ​ള​രെ​യ​ധി​കം ഖേ​ദ​ക​ര​മാ​ണ്. അ​വ​ർ കു​റ​ച്ചു കൂ​ടി ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ സം​സാ​രി​ക്കു​വാ​ൻ ബാ​ധ്യ​സ്ഥ​ര​ല്ലേ​യെ​ന്നും ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ വ​രും ത​ല​മു​റ​ക​ളി​ൽ കൂ​ടി പ്ര​തി​ഫ​ലി​ക്കി​ല്ലേ​യെ​ന്നും' രേ​വ​തി ട്വീ​റ്റ​റി​ൽ കു​റി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.