ഭിന്നശേഷിക്കാരൻ പ്രധാനവേഷത്തിൽ; സുന്ദരിഭൂതം വരുന്നു
Sunday, March 26, 2023 4:48 PM IST
പോളിയോ ബാധിച്ച് രണ്ട് കാലുകളും തളർന്ന ഭിന്നശേഷിക്കാരനായ ജോസ്. കെ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സുന്ദരിഭൂതം എന്ന വെബ്ബ് സീരിസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ ഉടൻ റിലീസ് ചെയ്യും. ഫസ്റ്റ് ക്ലാപ്പ് മൂവീസ് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ രചന, കാമറ, സംവിധാനം എന്നിവ അയ്മനം സാജൻ നിർവഹിക്കുന്നു.

പച്ചവടി പഞ്ചായത്തിലെ ആത്മസുഹൃത്തുക്കളായ സഹായം മത്തായിയുടെയും, സ്വാമിയുടെയും സ്നേഹ ബന്ധത്തിന്‍റെ കഥ പറയുകയാണ് സുന്ദരിഭൂതം. കോമഡിയും ഹൊററും ചേർന്ന ഒരു ത്രില്ലർ വെബ്സീരീസാണിത്.

സഹായം മത്തായിയായി ജോസ് കെയും, സ്വാമിയായി ജഗദീഷ് സ്വാമി ആശാനും വേഷമിടുന്നു. ലിനിയ പോൾ, ജയപ്രസാദ് ഏറ്റുമാനൂർ, ഗീതാഞ്ജലി, രാധാ ഷിബു, കുഞ്ഞുമോൾ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.