ഗോ​കു​ലി​ന്‍റെ വാ​ക്കു​ക​ൾ മ​ന​സി​ൽ തൊ​ട്ടു: സു​രേ​ഷ് ഗോ​പി
Thursday, March 14, 2019 11:26 AM IST
ത​ന്നെ അ​ഭി​നേ​താ​വാ​യി കാ​ണാ​നാ​ണ് മ​ക​ൻ ഗോ​കു​ൽ സു​രേ​ഷ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് സു​രേ​ഷ് ഗോ​പി. ഫേ​സ്ബു​ക്കി​ൽ കൂ​ടി​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. ഏ​റെ നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സു​രേ​ഷ് ഗോ​പി അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്രം ത​മി​ഴ​ര​ശ​ന്‍റെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഗോ​കു​ൽ ത​ന്‍റെ ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി​യത്.

കാ​മ​റ​യു​ടെ​യും ലൈ​റ്റു​ക​ളു​ടെ​യും ക​ലാ​കാ​ര​ന്മാ​രു​ടെ​യും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും ലോ​ക​ത്ത് അ​ഭി​നേ​താ​വാ​യി കാ​ണാ​നാ​ണ് താ​ൻ എ​ന്നും ആ​ഗ്ര​ഹി​ച്ചി​ട്ടു​ള്ള​തെ​ന്നും വീ​ണ്ടും അ​ച്ഛ​നെ ഇ​ങ്ങ​നെ കാ​ണു​ന്ന​ത് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്നും ഗോ​കു​ൽ ത​ന്നോ​ട് പ​റ​ഞ്ഞ​താ​യി സുരേഷ് ഗോപി കു​റി​ച്ചു.

മ​ക​ന്‍റെ വാ​ക്കു​ക​ൾ ത​ന്‍റെ ഹൃ​ദ​യ​ത്തി​ൽ തൊ​ട്ടു​വെ​ന്നും എ​ങ്കി​ലും ഒ​രു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ ക​ട​മ​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും താ​ൻ മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും രാ​ജ്യ​ത്തോ​ടു​ള്ള ക​ട​മ താ​ൻ നി​റ​വേ​റ്റു​മെ​ന്നും സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി.

ഇ​ള​യ​മ​ക​ൾ ഭ​വാ​നി​യും ഗോ​കു​ലി​നൊ​പ്പം ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ എ​ത്തി​യി​രു​ന്നു. ബാ​ബു യോ​ഗ്വേ​ശ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ത​മി​ഴ​ര​ശ​ൻ. എ​സ്എ​ൻ​എ​സ് മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ര​മ്യ ന​മ്പീ​ശ​ൻ ആ​ണ് നാ​യി​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.