സ്വാ​തി റെ​ഡ്ഡി വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക്
Wednesday, July 17, 2019 9:44 AM IST
നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം സ്വാ​തി റെ​ഡ്ഡി വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്നു. ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന തൃ​ശൂ​ർ പൂ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ്വാ​തി വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക് വരുന്നത്.

ജ​യ​സൂ​ര്യ​യു​ടെ ഭാ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രാ​ജേ​ഷ് മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് ര​തീ​ഷ് വേ​ഗ​യാ​ണ്.

സാ​ബുമോ​ൻ, ശ്രീ​ജി​ത്ത് ര​വി, വി​ജ​യ് ബാ​ബു, ഗാ​യ​ത്രി അ​രു​ണ്‍, മ​ല്ലി​ക സു​കു​മാ​ര​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.