ഒ​രു പു​രു​ഷ​ന്‍റെ സ്ത്രീ​വി​രു​ദ്ധ​ത: തി.​മി.​രം 29ന് ​നീ​സ്ട്രീ​മി​ൽ
Saturday, April 24, 2021 6:48 PM IST
നി​ര​വ​ധി ദേ​ശീ​യ, അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ തി.​മി.​രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ശി​വ​റാം മ​ണി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​നീ​സ്ട്രീം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ റി​ലീ​സാ​കും.

ക​റി​മ​സാ​ല​ക​ൾ വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന എ​ഴു​പ​തു​കാ​ര​നാ​യ സു​ധാ​ക​ര​ന്‍റെ സ്ത്രീ​ക​ളോ​ടു​ള്ള സ​മീ​പ​നം പു​രു​ഷ​മേ​ധാ​വി​ത്വ​ത്തി​ന്‍റെ പ​രിഛേ​ദ​മാ​ണ്. വീ​ട്ടി​ലും സ​മൂ​ഹ​ത്തി​ലും സ്ത്രീ​ക​ളു​ടെ സ്ഥാ​നം പു​രു​ഷ​നെ​ക്കാ​ൾ താ​ഴെ​യാ​ണ് എ​ന്ന മി​ഥ്യാ​ബോ​ധം കു​ട്ടി​ക്കാ​ലം മു​ത​ൽ അ​യാ​ളി​ൽ വേ​രോ​ടി​യ​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ തി.​മി.​രം എ​ന്ന സി​നി​മ​യു​ടെ പേ​ര്, ആ​ന്ത​രി​ക​മാ​യ അ​ർ​ഥ​ത​ല​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു. ഒ​രു പു​രു​ഷ​ന്‍റെ സ്ത്രീ ​വി​രു​ദ്ധ​ത എ​ന്ന ആ​ന്ത​രി​ക തി​മി​രം ഇ​വി​ടെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു.

കെ.​കെ. സു​ധാ​ക​ര​ൻ, വി​ശാ​ഖ് നാ​യ​ർ, ര​ച​ന നാ​രാ​യ​ണ്‍​കു​ട്ടി, ജി. ​സു​രേ​ഷ് കു​മാ​ർ, പ്ര​ഫ. അ​ലി​യാ​ർ, മോ​ഹ​ൻ അ​യി​രൂ​ർ, മീ​രാ നാ​യ​ർ, ബേ​ബി സു​രേ​ന്ദ്ര​ൻ, കാ​ർ​ത്തി​ക, ആ​ശാ​നാ​യ​ർ, സ്റ്റെ​ബി​ൻ, രാ​ജേ​ഷ് രാ​ജ​ൻ, പ​വി​ത്ര, അ​മേ​യ, കൃ​ഷ്ണ​പ്ര​ഭ, രാ​ജാ​ജി, ര​മേ​ഷ് ഗോ​പാ​ൽ, ആ​ശാ രാ​ജേ​ഷ്, മാ​സ്റ്റ​ർ സൂ​ര്യ​ദേ​വ്, ബേ​ബി ശ്രേ​ഷ്ഠ എ​ന്നി​വ​ര​ഭി​ന​യി​ക്കു​ന്നു.

ഇ​ൻ​ഫി​നി​റ്റി ഫ്രെ​യിം​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​കെ. സു​ധാ​ക​ര​നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ജാ​സ് കീ​ഴ്പ്പ​യ്യൂ​ർ, രാ​ധാ​കൃ​ഷ്ണ​ൻ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് അ​ർ​ജു​ൻ രാ​ജ്കു​മാ​ർ സം​ഗീ​തം പ​ക​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.