തൊ​മ്മ​നും മ​ക്ക​ളും ആ​കേ​ണ്ടി​യി​രു​ന്ന​ത് പൃ​ഥ്വി​യും ജ​യ​സൂ​ര്യ​യും ലാ​ലും
Wednesday, September 15, 2021 4:35 PM IST
മ​ല​യാ​ള​ത്തി​ല്‍ ത​രം​ഗ​മാ​യ സി​നി​മ​ക​ളി​ല്‍ ഒ​ന്നാ​ണ് തൊ​മ്മ​നും മ​ക്ക​ളും. ബെ​ന്നി പി.​നാ​യ​ര​മ്പ​ല​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ ഷാ​ഫി​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്ത​ത്. അ​ച്ഛ​നാ​യി രാ​ജ​ന്‍ പി. ​ദേ​വും മ​ക്ക​ളാ​യി മ​മ്മൂ​ട്ടി​യും ലാ​ലും മ​ത്സ​രി​ച്ച​ഭി​ന​യി​ച്ച സി​നി​മ കൂ​ടി​യാ​ണ് തൊ​മ്മ​നും മ​ക്ക​ളും.

അ​തേ​സ​മ​യം തൊ​മ്മ​നും മ​ക്ക​ള്‍ സി​നി​മ പൃ​ഥ്വി​രാ​ജ്-​ജ​യ​സൂ​ര്യ-​ലാ​ല്‍ കോ​മ്പി​നേ​ഷ​നി​ല്‍ ചെ​യ്യാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​തെ​ന്നു പ​റ​യു​ക​യാ​ണ് തി​ര​ക്ക​ഥാ​കൃ​ത്ത് ബെ​ന്നി പി. ​നാ​യ​ര​മ്പ​ലം. തൊ​മ്മ​നും മ​ക്ക​ളും മ​മ്മൂ​ട്ടി​ക്ക് വേ​ണ്ടി​യാ​യി​രു​ന്നി​ല്ല എ​ഴു​തി​യ​ത് എ​ന്ന് തി​ര​ക്ക​ഥാ​കൃ​ത്ത് പ​റ​യു​ന്നു.

പൃ​ഥ്വി​രാ​ജ്-​ജ​യ​സൂ​ര്യ-​ലാ​ല്‍ കോ​മ്പി​നേ​ഷ​നി​ല്‍ ചെ​യ്യാ​ന്‍ ഉ​ദ്ദേ​ശി​ച്ച സി​നി​മ​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍ ആ ​സ​മ​യ​ത്ത് പൃ​ഥ്വി​രാ​ജി​ന് ത​മി​ഴി​ല്‍ ഒ​രു​പ​ടം അ​തേ ഡേ​റ്റി​ല്‍ വ​ന്നു. ആ ​സ​മ​യ​ത്തു​ത​ന്നെ ലാ​ല്‍ നി​ര്‍​മി​ക്കു​ന്ന ബ്ലാ​ക്ക് എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ട് ന​ട​ക്കു​ന്നു​ണ്ട്. അ​ന്ന് ലാ​ലാ​ണ് സി​നി​മ​യു​ടെ ക​ഥ മ​മ്മൂ​ക്ക​യോ​ട് പ​റ​ഞ്ഞാ​ലോ എ​ന്ന് ചോ​ദി​ക്കു​ന്ന​ത്.

സ്‌​ക്രി​പ്റ്റി​ലാ​ണെ​ങ്കി​ല്‍ അ​ല്‍​പം ലൗ ​ട്രാ​ക്ക് ഒ​കെ​യു​ണ്ട്. എ​ന്നാ​ലും മ​മ്മൂ​ക്ക​യു​ടെ അ​ടു​ത്ത് പോ​യി ക​ഥ പ​റ​യാ​മെ​ന്നും ലൗ ​ട്രാ​ക്കി​ല്‍ കു​റ​ച്ചു മാ​റ്റം വ​രു​ത്തേ​ണ്ടി വ​രു​മെ​ന്നും ലാ​ല്‍ പ​റ​ഞ്ഞു. എ​ങ്കി​ലും മ​മ്മൂ​ക്ക ചെ​യ്യു​മോ എ​ന്ന സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ ബ്ലാ​ക്കി​ന്‍റെ സെ​റ്റി​ല്‍ പോ​യി. ഷൂ​ട്ടിം​ഗ് ക​ഴി​യാ​റാ​യി​ട്ടു​ണ്ട്.

എ​ന്താ​ണ് വ​ന്ന​തെ​ന്ന് മ​മ്മൂ​ക്ക ചോ​ദി​ച്ച​പ്പോ​ള്‍ ഒ​രു ക​ഥ പ​റ​യാ​നു​ണ്ട്. പൃ​ഥ്വി​രാ​ജാ​ണ് അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞു. കാ​റി​ല്‍ ക​യ​റ്. വീ​ട്ടി​ലേ​ക്ക് പോ​കാ​മെ​ന്ന് മ​മ്മൂ​ക്ക പ​റ​ഞ്ഞു. ക​ഥ പ​റ​യാ​ന്‍​വേ​ണ്ടി താ​ന്‍ മു​ന്നി​ലാ​ണ് ഇ​രി​ക്കു​ന്ന​ത്. ലാ​ലേ​ട്ട​ന്‍ പി​റ​കി​ലും. മ​മ്മൂ​ക്ക വ​ണ്ടി​യോ​ടി​ക്കു​ക​യാ​ണ്. മ​മ്മൂ​ക്ക ക​ഥ കേ​ട്ടു. ഗം​ഭീ​ര റോ​ള​ല്ലെ ഇ​ത്. പൃ​ഥ്വി​രാ​ജ് എ​ങ്ങ​നെ​യെ​ന്ന് ചോ​ദി​ച്ചു. രാ​ജു ഇ​ല്ല അ​വ​ന് ഒ​രു ത​മി​ഴ് പ​ട​മു​ണ്ട് എ​ന്ന് പ​റ​ഞ്ഞു. മ​മ്മൂ​ക്ക​യ്ക്ക് ചെ​യ്യാ​മ​യോ​ന്ന് ലാ​ൽ ചോ​ദി​ച്ചു. പി​ന്നെ​ന്താ ന​മു​ക്ക് ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞ് ക​മ്മി​റ്റ് ചെ​യ്ത​താ​ണ് ആ ​പ​ടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.