ന​യ​നി​ൽ ടോ​ണി ലൂ​ക്ക് എ​ത്തു​ന്ന​ത് ശാ​സ്ത്ര​ജ്ഞ​നാ​യി
Wednesday, January 9, 2019 11:22 AM IST
പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ന​യ​നി​ൽ ടോ​ണി ലൂ​ക്ക് എ​ത്തു​ക ശാ​സ്ത്ര​ജ്ഞ​നാ​യി. പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ആ​ദി​ക്കു ശേ​ഷം ടോ​ണി ലൂ​ക്ക് അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് ന​യ​ൻ. പൃ​ഥ്വി​രാ​ജി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന സ​ന്ദീ​പ് രാ​മ​മൂ​ർ​ത്തി എ​ന്നാ​ണ് ടോ​ണി ലൂ​ക്കി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ജെ​നൂ​സ് മൊ​ഹ​മ്മ​ദാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മം​മ്ത മോ​ഹ​ൻ​ദാ​സ്, പ്ര​കാ​ശ് രാ​ജ്, വാ​മി​ഖ ഖ​ബ്ബി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ. ന​യ​ൻ ഫെ​ബ്രു​വ​രി​യി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.