ടോ​വി​നോ​യു​ടെ നാ​യി​ക​യാ​യി കീ​ർ​ത്തി; "വാ​ശി' ഒ​രു​ങ്ങു​ന്നു
Monday, January 25, 2021 3:38 PM IST
ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വി​ഷ്ണു ജി. ​രാ​ഘ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ടോ​വി​നോ തോ​മ​സും കീ​ർ​ത്തി സു​രേ​ഷും ഒ​ന്നി​ക്കു​ന്നു. വാ​ശി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പു​റ​ത്തി​റ​ക്കി.

ജാ​നി​സ് ചാ​ക്കോ സൈ​മ​ൺ ക​ഥ​യെ​ഴു​തു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മ്മാ​ണ ക​മ്പ​നി​യാ​യ രേ​വ​തി ക​ലാ​മ​ന്ദി​ർ ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം നി​ർ​മി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും വാ​ശി​ക്കു​ണ്ട്. 2012ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ച​ട്ട​ക്കാ​രി​യാ​ണ് രേ​വ​തി ക​ലാ​മ​ന്ദി​റി​ന്‍റെ ബാ​ന​റി​ല്‍ പു​റ​ത്തി​റ​ങ്ങി​യ അ​വ​സാ​ന ചി​ത്രം.

റോ​ബി വ​ർ​ഗീ​സ് രാ​ജ് ഛായാ​ഗ്ര​ഹ​ണ​വും മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ചി​ത്ര​സം​യോ​ജ​ന​വും നി​ർ​മി​ക്കു​ന്നു. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ള്‍​ക്ക് കൈ​ലാ​സ് മേ​നോ​ൻ സം​ഗീ​തം നി​ര്‍​വ​ഹി​ക്കു​ന്നു.

ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്രം വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന​ത് ഉ​ർ​വശി തീ​യ​റ്റേ​ഴ്സും ര​മ്യാ മൂ​വീ​സും ചേ​ർ​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.